സ്ഥിരത ഇല്ലെന്ന വിമര്‍ശനത്തിന് തക്ക മറുപടി; ഉരുക്കുക്കോട്ടയായി രാഹുല്‍

ടീമില്‍ തന്റെ സ്ഥാനത്തിന് ഇളക്കം സംഭവിക്കുമോ എന്ന ആശങ്കയ്ക്ക് ഇടയിലാണ് തക്ക മറുപടി നല്‍കി കെ എല്‍ രാഹുലിന്റെ ബാറ്റിങ്
ജയത്തില്‍ രാഹുലും കുല്‍ദീപും സന്തോഷം പങ്കുവെയ്ക്കുന്ന ദൃശ്യം, IMAGE CREDIT: BCCI
ജയത്തില്‍ രാഹുലും കുല്‍ദീപും സന്തോഷം പങ്കുവെയ്ക്കുന്ന ദൃശ്യം, IMAGE CREDIT: BCCI

കൊല്‍ക്കത്ത: ടീമില്‍ തന്റെ സ്ഥാനത്തിന് ഇളക്കം സംഭവിക്കുമോ എന്ന ആശങ്കയ്ക്ക് ഇടയിലാണ് തക്ക മറുപടി നല്‍കി കെ എല്‍ രാഹുലിന്റെ ബാറ്റിങ്. തനിക്ക് ബാറ്റിങ്ങില്‍ സ്ഥിരത നിലനിര്‍ത്താന്‍ കഴിയുന്നില്ല എന്ന മുന്‍ ക്യാപ്റ്റന്‍ അസറുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരുടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുമ്പോഴാണ് രാഹുല്‍ ക്രീസില്‍ എത്തിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയില്‍ ടീം പരുങ്ങുമ്പോഴാണ് ടീമിന് വിശ്വസിക്കാന്‍ കഴിയുന്ന ബാറ്ററാണ് എന്ന് തെളിയിച്ച് പുറത്താകാതെ രാഹുല്‍ നേടിയ അര്‍ധ സെഞ്ചുറി.

103 പന്തില്‍ നിന്നാണ് രാഹുല്‍ 64 റണ്‍സ് നേടിയതെങ്കിലും പ്രമുഖ താരങ്ങളെല്ലാം കൂടാരം കയറിയ സമയത്ത് കരുതലോടെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് മഹത്വം വര്‍ധിക്കും. ആറു ബൗണ്ടറികളുടെ സഹായത്തോടെയാണ് രാഹുല്‍ 64 റണ്‍സ് നേടിയത്. ഒരു വശത്ത് വിക്കറ്റ് നഷ്ടപ്പെടുത്താതെ പ്രതിരോധം തീര്‍ത്തായിരുന്നു രാഹുലിന്റെ ബാറ്റിങ്. ശ്രേയസ് അയ്യരും, ഹാര്‍ദിക് പാണ്ഡ്യയും അക്‌സര്‍ പട്ടേലും രാഹുലിന് മികച്ച പിന്തുണ നല്‍കി. 

രാഹുലിന്റെ കരുത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടു ഏകദിനം ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ശ്രീലങ്ക മുന്നോട്ടുവെച്ച 216 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 43.2 ഓവറിലാണ് മറികടന്നത്.നാലുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 

തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും ശുഭ്മാന്‍ ഗില്ലിനെയും ഫസ്റ്റ്ഡൗണ്‍ ആയ വിരാട് കോഹ് ലിയെയും നഷ്ടപ്പെട്ടെങ്കിലും ഒരു വശത്ത് വിക്കറ്റ് കാത്ത് കരുതലോടെ കളിച്ച കെ എല്‍ രാഹുലാണ് ജയിക്കുമെന്ന പ്രതീക്ഷ നല്‍കിയത്. 62 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഘട്ടത്തിലാണ് കെ എല്‍ രാഹുല്‍ ക്രീസില്‍ എത്തിയത്. അര്‍ധ സെഞ്ചുറി തികച്ച കെ എല്‍ രാഹുലാണ് ടോപ് സ്‌കോറര്‍. 103 പന്തില്‍ 64 റണ്‍സ് നേടിയ രാഹുല്‍ പുറത്താകാതെ നിന്നു.36 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയും 28 റണ്‍സ് നേടിയ ശ്രേയസ് അയ്യരും 21 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലും രാഹുലിന് മികച്ച  പിന്തുണ നല്‍കി. 

 ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 39.4 ഓവറില്‍ 215 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ അരങ്ങേറ്റതാരം നുവനിഡു ഫെര്‍ണാണ്ടോയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. 63 പന്തില്‍ 50 റണ്‍സാണ് സമ്പാദ്യം. ദുനിത് വെല്ലാലാഗെ വാലറ്റത്ത് പൊരുതിയില്ലായിരുന്നുവെങ്കില്‍ ടീം സ്‌കോര്‍ 200 കടക്കുമായിരുന്നില്ല. 32 റണ്‍സാണ് വെല്ലാലാംഗ നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com