അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയ്ക്ക് വിജയത്തുടക്കം; ദക്ഷിണാഫ്രിക്കയെ ഏഴു വിക്കറ്റിന് തോല്‍പ്പിച്ചു

57 പന്തില്‍ പുറത്താകാതെ 92 റണ്‍സെടുത്ത ഓപ്പണര്‍ ശ്വേത സെഹ്‌റാവത്താണ് ഇന്ത്യയുടെ വിജയശില്‍പ്പി
ശ്വേത സെഹ്‌റാവത്തിന്റെ ബാറ്റിങ്ങ്/ ട്വിറ്റര്‍: ബിസിസിഐ
ശ്വേത സെഹ്‌റാവത്തിന്റെ ബാറ്റിങ്ങ്/ ട്വിറ്റര്‍: ബിസിസിഐ

കോപ്ടൗണ്‍: അണ്ടര്‍ 19 വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യമത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി. 

57 പന്തില്‍ പുറത്താകാതെ 92 റണ്‍സെടുത്ത ഓപ്പണര്‍ ശ്വേത സെഹ്‌റാവത്താണ് ഇന്ത്യയുടെ വിജയശില്‍പ്പി. ക്യാപ്റ്റന്‍ ഷഫാലി വര്‍മ 16 പന്തില്‍ 45 റണ്‍സെടുത്ത് പുറത്തായി. രണ്ടു വിക്കറ്റെടുത്ത ഷഫാലി ബൗളിങ്ങിലും തിളങ്ങി.

ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യ നാളെ യുഎഇയെ നേരിടും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com