മെസിക്ക് പിന്നാലെ കോഹ്ലിയും 'ഗോട്ട്'; എക്കാലത്തെയും മികച്ച താരം 

കോഹ് ലിയുടെ അപരാജിതമായ 166 റണ്‍സാണ് റെക്കോര്‍ഡ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചത്.
സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന കോഹ്‌ലി/ പിടിഐ
സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന കോഹ്‌ലി/ പിടിഐ

ന്നിലെ പ്രതിഭ അവസാനിച്ചിട്ടില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിച്ച മിന്നുന്ന പ്രകടനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീലങ്കയ്‌ക്കെതിരെ വിരാട് കോഹ്‌ലി പുറത്തെടുത്തത്. ഇന്നലെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത് കോഹ്‌ലിയായിരുന്നു. 

കോഹ് ലിയുടെ അപരാജിതമായ 166 റണ്‍സാണ് റെക്കോര്‍ഡ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ടു സെഞ്ചുറികളാണ് താരം കുറിച്ചത്. താരത്തിന്റെ കരിയറിലെ 74-ാമത്തെ സെഞ്ചുറിയാണ് കാര്യവട്ടത്ത് പിറന്നത്.

വിരാട് കോഹ്‌ലിയുടെ പ്രകടനം കണ്ട് താരത്തെ ഫുട്‌ബോള്‍ ഇതിഹാസം മെസിയോട് ഉപമിച്ചിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ താരം ഫര്‍വീസ് മഹ്‌റൂഫ്. ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരം എന്ന വിശേഷണത്തോടെയാണ് മെസിക്ക് ഗോട്ട് ലേബല്‍ നല്‍കിയിരിക്കുന്നത്. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമായി വിശേഷിപ്പിച്ച് കോഹ്‌ലിക്കും ഈ പട്ടം അണിയിച്ചിരിക്കുകയാണ് ഫര്‍വീസ് മഹ്‌റൂഫ്. 

'ഫുട്‌ബോളില്‍ മെസിയാണ് ഗോട്ടെങ്കില്‍, ക്രിക്കറ്റില്‍ എന്നെ സംബന്ധിച്ച് വിരാട് കോഹ് ലിയാണ് ഗോട്ട്'- ഫര്‍വീസ് മഹ്‌റൂഫ് ഇഎസ്പിഎന്‍ക്രിക്ക്ഇന്‍ഫോം ഷോയില്‍ പറഞ്ഞു.വസീം ജാഫറും സമാനമായ നിലയിലാണ് കോഹ് ലിയെ അഭിനന്ദിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com