വൈകിയെത്തിയ വസന്തം; 7ാം നമ്പറില്‍ ലോകത്തിലെ ശക്തനായ ബാറ്റര്‍; ബ്രേസ് വെല്‍ കുടുംബത്തിന് ഇത് അഭിമാനനിമിഷം 

ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ബ്രേസ് വെല്‍ ടീമിനെ വിജയത്തിന്റെ വക്കിലെത്തിക്കുകയും ചെയ്തു. 
ശുഭ്മാന്‍ ഗില്ലിനൊപ്പം ബ്രേസ് വെല്‍
ശുഭ്മാന്‍ ഗില്ലിനൊപ്പം ബ്രേസ് വെല്‍


ഹൈദരബാദ്: പരേതനായ ബ്ലുമെര്‍ മൈക്കലിന്റെ കുടംബത്തിന് ഇത് അഭിമാനനിമിഷം. ഇന്ത്യക്കെതിരായ മത്സരത്തില്‍ ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയ 31കാരനായ മൈക്കല്‍ ബ്രേസ്‌വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടം ന്യൂസിലന്‍ഡിനെ വിജയത്തിലെത്തിച്ചില്ലെങ്കിലും പൊരുതിയാണ് അവര്‍ കീഴടങ്ങിയത്. ഇതോടെ ഏഴാം നമ്പറില്‍ ലോകത്തിലെ ഏറ്റവും ശക്തനായ ബാറ്ററാണ് ബ്രേസ് വെല്‍ എന്നാണ് ആരാധക സാക്ഷ്യം.

350 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ന്യൂസിലന്‍ഡ് ബ്രേസ്‌വെല്‍ ബാറ്റ് ചെയ്യാനെത്തുമ്പോള്‍ ആറിന് 131 എന്ന തകര്‍ച്ചയിലായിരുന്നു ന്യൂസിലന്‍ഡ്. എന്നാല്‍ ഇന്ത്യന്‍ ആക്രമണത്തെ അതിര്‍ത്തി കടത്തി ബ്രേസ് വെല്‍ സധൈര്യം നേരിട്ടു. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ബ്രേസ് വെല്‍ ടീമിനെ വിജയത്തിന്റെ വക്കിലെത്തിക്കുകയും ചെയ്തു. 

പത്ത് സിക്‌സറുകളാണ് വെല്‍ പറത്തിയത്. തന്റെ കന്നിമത്സരത്തിന് ശേഷം പത്ത് വര്‍ഷം  കഴിഞ്ഞാണ് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. ഇതാദ്യമല്ല തകര്‍ന്ന ന്യൂസിലന്‍ഡിനെ വെല്‍ കരകയറ്റുന്നത്. വെല്‍ നാലാം ഏകദിനം കളിക്കാനിറങ്ങിയപ്പോള്‍ ന്യൂസിലന്‍ഡിന് ജയിക്കാന്‍ വേണ്ടത് 301 റണ്‍സ് ആയിരുന്നു. ആറ് വിക്കറ്റിന് 153 റണ്‍സ് എന്ന നിലയിലായ ന്യൂസിലന്‍ഡിനെ വിജയത്തേരിലേറ്റിയത് ഇദ്ദേഹമായിരുന്നു. അന്ന് പുറത്താകാതെ 127 റണ്‍സ് നേടുകയും ചെയ്തു. എന്നാല്‍ ബുധനാഴ്ചത്തെ മത്സരത്തില്‍ ഇന്ത്യക്കെതിരെ വിജയം നേടാനായില്ലെങ്കിലും അദ്ദേഹത്തിന് ആരാധകര്‍ ഏറി. 

ന്യൂസിലന്‍ഡിനായി ധാരാളം ട്വന്റി 20 മത്സരങ്ങളും വേല്‍ കളിച്ചിട്ടുണ്ട്. ദ്ദേഹത്തിന്റെ അമ്മാവന്‍മാരായ ജോണ്‍ ബ്രേസ് വെലും ബ്രണ്ടന്‍ ബ്രേസ് വെലും സഹോദരനായ ഡഗ് ബ്രേസ് വെലും രാജ്യത്തിനായി ക്രിക്കറ്റ് കളിച്ചവരാണ്.  കുട്ടിക്കാലം മുതല്‍ അച്ഛനാണ് തന്നെ ക്രിക്കറ്റ് പരിശീലിപ്പിച്ചതെന്ന് ബ്രേസ് വെല്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com