ഒരുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു; സമ്മര്‍ദമില്ലാതെ ഞാന്‍ അടിച്ചു പറത്തി; ഡബിള്‍ സെഞ്ച്വറിയെക്കുറിച്ച്‌ ശുഭ്മാന്‍

നേരിട്ട അവസാന പത്ത് പന്തുകളില്‍ ആറ് സിക്‌സറുകളും ഈ 23കാരന്‍ അടിച്ചൂകൂട്ടി.
ശുഭ്മാന്‍ ഗില്‍/ ട്വിറ്റര്‍
ശുഭ്മാന്‍ ഗില്‍/ ട്വിറ്റര്‍

ഹൈദരബാദ്: ഒരുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മോശം പന്തുകള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ച് കളിച്ചതാണ് ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടാന്‍ കഴിഞ്ഞതെന്ന് ഇന്ത്യന്‍ താരം ശുഭ്മാന്‍ ഗില്‍. മറുവശത്ത് വിക്കറ്റുകള്‍ വീണപ്പോഴും ഓപ്പണറായി ഇറങ്ങിയ ഗില്‍ മത്സരത്തിന്റെ അവസാന ഓവര്‍ വരെ ബാറ്റ് ചെയ്തു.

ഒരുഘട്ടത്തില്‍ വിജയം ന്യൂസിലന്‍ഡിനൊപ്പമെന്ന് വരെ തോന്നിപ്പിച്ച മത്സരത്തില്‍ നിര്‍ണായകമായത് ഡെത്ത്  ഓവറുകളില്‍ ഗില്‍ നേടിയ സിക്‌സറുകളും ഫോറുകളുമാണ്. മറ്റ് താരങ്ങളില്‍ നിന്ന് വേണ്ട പിന്തുണ ലഭിക്കാതിരുന്നപ്പോഴും അവസരത്തിനൊത്ത് ഗില്‍ പന്തുകള്‍ ബൗണ്ടറി കടത്തി. താന്‍ നേരിട്ട അവസാന പത്ത് പന്തുകളില്‍ ആറ് സിക്‌സറുകളും ഈ 23കാരന്‍ അടിച്ചൂകൂട്ടി.

ഇംഗ്ലണ്ടില്‍ ഒരിക്കല്‍ ഏഴുപന്തില്‍ ആറ് സിക്‌സറുകള്‍ താന്‍ പറത്തിയിട്ടുണ്ട്. ഇന്നലെ അത്തരത്തില്‍ അടിച്ചുകളിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. അവസാന ഓവര്‍ ബാറ്റ് ചെയ്യണമെന്നായിരുന്നു ഡ്രസിങ്ങ് റൂമില്‍ നിന്ന് തനിക്ക് ലഭിച്ച സന്ദേശം. അതിനാല്‍ സുരക്ഷിതമായ രീതിയിലാണ് താന്‍ ബാറ്റു ചെയ്തത്. താന്‍ പുറത്തായാല്‍ അവസാന ഓവറുകളില്‍ വാലറ്റക്കാര്‍ക്ക് ബൗണ്ടറി കണ്ടെത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നു കരുതി. അതുകൊണ്ട്് അവസാന അഞ്ച് ഓവറുകളില്‍ വലിച്ചു അടിക്കാമെന്നായിരുന്നു തീരുമാനം. എന്നാല്‍ 45ാം ഓവറില്‍ വാഷിങ് ടണ്‍ സുന്ദര്‍ പുറത്തായതോടെ അവസാന മൂന്ന് ഓവറുകളില്‍ വലിച്ചടിക്കാമെന്നാക്കി തീരുമാനമെന്നും ഗില്‍ പറഞ്ഞു. 
യുവരാജ് സിങ്ങിന്റെ ഉപദേശം തന്റെ ബാറ്റിങ്ങിനെ ഏറെ സഹായിച്ചതായും ഗില്‍ പറഞ്ഞു

ഹാര്‍ദിക് പുറത്തായ പന്ത് സ്റ്റമ്പില്‍ തട്ടിയതായി കരുതുന്നില്ലെന്ന് ഗില്‍ പറഞ്ഞു. ഒരു നോണ്‍ സ്‌ട്രൈക്കര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍, താന്‍ റീപ്ലേ കാണുമ്പോള്‍ പോലും പന്ത് സ്റ്റമ്പില്‍ തട്ടിയെന്ന് താന്‍ കരുതിയിരുന്നില്ല. ബെയില്‍ ക്രീസിലേക്ക് വീഴുമ്പോള്‍ താന്‍ ചിന്തിച്ചു, അത് എങ്ങനെയാണ് ഔട്ട് ആയതെന്ന്. അമ്പയര്‍ക്ക് തെറ്റ് പറ്റിയെന്ന് തോന്നുന്നുവെന്നും ഗില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com