'വിൽ യു മാരി മി'... കാവ്യയ്ക്ക് ദക്ഷിണാഫ്രിക്കയിൽ നിന്നും വിവാഹാഭ്യർഥന; വീഡിയോ വൈറൽ

‘കാവ്യ മാരൻ, വിൽ യു മാരി മി?’ എന്ന് എഴുതിയ പ്ലക്കാർഡുമായി എത്തിയ യുവാവിന്റെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിലും വൈറലായി. 
കാവ്യയ്ക്ക് ഭക്ഷണാഫ്രിക്കയിൽ നിന്നും വിവാഹാഭ്യർഥന/ചിത്രം ട്വിറ്റർ
കാവ്യയ്ക്ക് ഭക്ഷണാഫ്രിക്കയിൽ നിന്നും വിവാഹാഭ്യർഥന/ചിത്രം ട്വിറ്റർ

പാൾ: ഐപിഎൽ സൺറൈസേഴ്സ് ടീമിന്റെ ഉടമകളിലൊരാളായ കാവ്യ മാരന് ദക്ഷിണാഫ്രിക്കയിൽ നിന്നും ഒരു വിവാഹാഭ്യർഥന. സൺ‌റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലെ ടീമാണ് സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പ്.  

വ്യാഴാഴ്ച ബോളണ്ട് പാർക്കിൽ ഈസ്റ്റേൺ കേപ്പ് റോയൽ‌സിനെതിരെ കളിച്ച മത്സരം കാണാൻ കാവ്യ മാരനും ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു. അതിനിടെയാണ് ഒരു ആരാധകൻ കാവ്യ മാരനോട് വിവാഹം കഴിക്കാമോയെന്ന ചോദ്യവുമായി എത്തിയത്. ‘കാവ്യ മാരൻ, വിൽ യു മാരി മി?’ എന്ന് എഴുതിയ പ്ലക്കാർഡുമായി എത്തിയ യുവാവിന്റെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിലും വൈറലായി. 

ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും യുവാവിന്റെ വിവാഹാഭ്യർഥന ചർച്ചയായി. സൺ നെറ്റ്‍വർക്ക് ഉടമ കലാനിധി മാരന്റെ മകളാണു കാവ്യ മാരൻ. ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ടീമിന്റെ മത്സരങ്ങൾ കാണാൻ സ്ഥിരമായി കാവ്യ എത്താറുണ്ട്.

ഐപിഎൽ താര ലേലത്തിൽ സൺറൈസേഴ്സിന്റെ മുഖമാണു കാവ്യ മാരൻ. പോയിന്റു പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഈസ്റ്റേൺ കേപ് ടീമുള്ളത്. ജനുവരി 21ന് ജൊഹാനസ്ബെർഗ് സൂപ്പർ കിങ്സിനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം. ഈസ്റ്റേൺ കേപ്പ് ഒടുവിൽ നടന്ന മത്സരത്തിൽ പാൾ റോയൽ‌സിനെ അഞ്ചു വിക്കറ്റിനാണു കീഴടക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com