വെടിക്കെട്ട്; രോഹിതിനും ശുഭ്മാനം സെഞ്ച്വറി; 24 ഓവറില്‍ 200 കടന്ന് ഇന്ത്യ

രോഹിത് ശര്‍മ 83 ബോളില്‍ നിന്നാണ് സെഞ്ച്വറി കടന്നത്.
സെഞ്ച്വറി നേടിയ രോഹിതിനെ ശുഭ്മാന്‍ അഭിനന്ദിക്കുന്നു/ ട്വിറ്റര്‍
സെഞ്ച്വറി നേടിയ രോഹിതിനെ ശുഭ്മാന്‍ അഭിനന്ദിക്കുന്നു/ ട്വിറ്റര്‍

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ശുഭ്മാന്‍ ഗില്ലിനും സെഞ്ച്വറി. രോഹിത് ശര്‍മ 83 ബോളില്‍ നിന്നാണ് സെഞ്ച്വറി കടന്നത്.ശുഭ്മാന്‍ ഗില്‍  72 പന്തില്‍ നിന്നുമാണ് സെഞ്ച്വറി നേടിയത്.

25 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടമാകാതെ 205 റണ്‍സ് എടുത്തിട്ടുണ്ട്. നൂറ് റണ്‍സ് എടുക്കുന്നതിനനിടെ രോഹിത് 6 സിക്സറും 9 ഫോറുകളും പറത്തി, നാല് സിക്സും 12 ഫോറും ശുഭ്മാന്‍ ഗില്ലും നേടി.

മൂന്നുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രോഹിത് സെഞ്ച്വറി നേടുന്നത്. ഇതോടെ എകദിനക്രിക്കറ്റിലെ കരിയറില്‍ രോഹിതിന്റെ സെഞ്ച്വറി നേട്ടം 30 ആയി. ഈ മത്സരത്തിലും സെഞ്ച്വറി നേടിയതോടെ ഗില്ലിന്റെ എകദിന സെഞ്ച്വറികളുടെ എണ്ണം നാലായി.

ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം നല്‍കി.ഇവര്‍ക്ക് പകരം ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചഹല്‍ എന്നിവരെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. ന്യൂസിലന്‍ഡ് ടീമില്‍ ഒരു മാറ്റമുണ്ട്. ഷിപ്ലെയ്ക്ക് പകരം ജേക്കബ് ഡഫിയെ ടീമില്‍ ഉള്‍പ്പെടുത്തി.

പേസ് ബൗളറായ ജേക്കബ് ഡഫി മുമ്പ് കീവിസിന് വേണ്ടി രണ്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ ഏകദിന പരമ്പര നേടിയിരുന്നു. ഇന്ന് ജയിച്ചാല്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമതെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com