അവസാനം തകര്‍ത്തടിച്ചു; ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 177 റണ്‍സ്

ആറ് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാന്‍ഡ് 176 റണ്‍സ് നേടിയത്. 
ഇന്ത്യക്കായി രണ്ടുവിക്കറ്റ് വീഴ്ത്തിയ വാഷിങ് ടണ്‍ സുന്ദര്‍
ഇന്ത്യക്കായി രണ്ടുവിക്കറ്റ് വീഴ്ത്തിയ വാഷിങ് ടണ്‍ സുന്ദര്‍

റാഞ്ചി: ട്വന്റി 20 പരമ്പരയിലെ ന്യൂസിലാന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക്്  റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാന്‍ഡ് 170 റണ്‍സ് നേടിയത്. 

ന്യൂസിലാന്‍ഡിനായി ഡെവോണ്‍ കോണ്‍വേയും ഡാരില്‍ മിച്ചലും അര്‍ധ സെഞ്ച്വറി നേടി. പുറത്താകാതെ 59 റണ്‍സ് നേടിയ മിച്ചലാണ് ടോപ്‌സ്‌കോറര്‍. 5 സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതാണ് മിച്ചലിന്റെ ഇന്നിങ്‌സ്.35 പന്തില്‍ നിന്ന് 7 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ കോണ്‍വേ 52 റണ്‍സ് അടിച്ചു. ഫിലന്‍ അലന്‍ 35 റണ്‍സ് നേടി. റണ്‍സ് ഒന്നും എടുക്കാതെ മാര്‍ക്ക് ചാപ് മാന്‍ പുറത്തായി. ഗ്ലെന്‍ ഫിലിപ്‌സ് (17) മൈക്കല്‍ ബ്രേസ് വെല്‍ (1) മിച്ചല്‍ സാന്റനര്‍ (7) റണ്‍സ് നേടി.

ഇന്ത്യക്കായി വാഷിങ് ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ്, ശിവം മാവി അര്‍ഷ്ദീപ് സിങും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഇല്ലാത്ത പരമ്പരയില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ക്യാപ്റ്റന്‍. രാഹുല്‍ ത്രിപാഠി, ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ശിവം മാവി, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ് എന്നിവരാണ് ടീമിലുള്ളത്.

കെയ്ന്‍ വില്യംസന്റെ അഭാവത്തില്‍ ന്യൂസീലന്‍ഡ് ടീമിനെ നയിക്കുന്നത് മിച്ചല്‍ സന്റ്നറാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com