'അന്ന് ഞാന്‍ ഏഴാം സ്ഥാനത്താണ് കളിച്ചിരുന്നത്' ; പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇന്ത്യന്‍ നായകന്‍
By സമകാലിക മലയാളം ഡെസ്ക് | Published: 28th July 2023 10:35 AM |
Last Updated: 28th July 2023 10:35 AM | A+A A- |

രോഹിത് ശർമ്മയും രവീന്ദ്ര ജഡേജയും/ പിടിഐ
ബ്രിഡ്ജ്ടൗണ്‍: ഇന്ത്യയ്ക്ക് വേണ്ടി ഞാന്‍ അരങ്ങേറ്റം കുറിച്ചത് ഏഴാം സ്ഥാനത്തായിരുന്നുവെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലെ വിജയത്തിന് ശേഷം, ബാറ്റിങ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങിയതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രോഹിത്.
ഇന്ത്യന്‍ ടീമില്‍ കളിച്ചു തുടങ്ങുമ്പോള്‍ ഞാന്‍ ഏഴാം സ്ഥാനത്തായിരുന്നു ബാറ്റിങ്ങിന് ഇറങ്ങിയിരുന്നത്. വെസ്റ്റിന്‍ഡീസിനെതിരെ ബ്രിഡ്ജ്ടൗണില്‍ നടന്ന മത്സരത്തില്‍ ഏഴാം സ്ഥാനത്ത് ബാറ്റു ചെയ്യാനിറങ്ങിയപ്പോള്‍ അക്കാലമാണ് ഓര്‍മ്മ വന്നതെന്നും രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് അടുത്തെത്തി നില്‍ക്കെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെ രോഹിത് ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങുകയായിരുന്നു. ആദ്യ ഏകദിനത്തില്‍ വിന്‍ഡീസിനെ 115 റണ്‍സിന് ഇന്ത്യ പുറത്താക്കി. ചെറിയ സ്‌കോര്‍ മറികടക്കാന്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് വിചാരിച്ചു. രോഹിത് ശര്‍മ്മ പറഞ്ഞു.
ഇന്ത്യയുടെ ബൗളര്‍മാര്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. മുകേഷ് കുമാര്‍ ബ്രില്യന്റായ താരമാണ്. മികച്ച വേഗതയും സ്വിംഗുമുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ള മുകേഷ് കുമാര്‍ ഇന്ത്യക്ക് പ്രതീക്ഷയര്‍പ്പിക്കാവുന്ന ഭാവിതാരമാണെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.
വെസ്റ്റിന്‍ഡീസ് മുന്നോട്ടു വെച്ച 115 റണ്‍സ് വിജയലക്ഷ്യം തേടി ഇന്ത്യയ്ക്കു വേണ്ടി ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനുമാണ് ഓപ്പണ്‍ ചെയ്തത്. അര്‍ധ സെഞ്ച്വറി നേടി ഇഷാന്‍ നായകന്റെ പ്രതീക്ഷ കാത്തു. എന്നാല്‍ ഗില്ലും സൂര്യകുമാര്‍ യാദവും അടക്കമുള്ള താരങ്ങളുടെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. അഞ്ചു വിക്കറ്റിനാണ് ഇന്ത്യ മത്സരം വിജയിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
കുല്‍ദീപ് എറിഞ്ഞിട്ടു, കിഷന് അര്‍ധ സെഞ്ച്വറി; വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ