'ചില ചോദ്യങ്ങൾക്കുള്ള ഉത്തരം'- രോഹിതും കോഹ്‍‍‌‌ലിയും എന്തുകൊണ്ടു കളിച്ചില്ല?

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2023 08:53 PM  |  

Last Updated: 29th July 2023 08:53 PM  |   A+A-   |  

KOHLI

രോഹിത്, കോഹ്‌ലി/ പിടിഐ

 

ബ്രിഡ്ജ്ടൗൺ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ അന്തിമ ഇലവൻ ആരാധകരിൽ അമ്പരപ്പ് സൃഷ്ടിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയും മുൻ ക്യാപ്റ്റൻ വിരാട് കോ​ഹ്‌ലിയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ഇരുവരും എന്തുകൊണ്ടു കളിക്കുന്നില്ലെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. രോഹിതിനും കോഹ്‌ലിക്കും പകരം മലയാളി താരം സഞ്ജു സാംസണും അക്ഷർ പട്ടേലും അന്തിമ ടീമിൽ ഇടം പിടിച്ചു. 

ടോസിനു ശേഷം ഇതിന്റെ കാരണം വ്യക്തമാക്കുകയാണ് താത്കാലിക ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ. രോഹിതിനും കോഹ്‌ലിക്കും വിശ്രമം നൽകിയതാണെന്നു ഹർ​ദിക് വ്യക്തമാക്കി. 

'രോഹിതും വിരാടും നിരന്തരം കളിക്കുകയാണ്. അതിനാൽ അവർക്ക് വിശ്രമം നൽകുകയാണ്. മൂന്നാം ഏകദിനത്തിൽ ഇരുവരും ഫ്രഷായി കളിക്കും. കുറച്ചു ചോദ്യങ്ങൾക്കു ഞങ്ങൾക്ക് ഉത്തരം നൽകാനുണ്ട്'- ഹർദിക് പ്രതികരിച്ചു. 

രണ്ടാം ഏകദിനത്തിൽ ടോസ് നേടി വെസ്റ്റ് ഇൻഡീസ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ മത്സരം ആധികാരികമായി വിജയിച്ച ഇന്ത്യ ഇപ്പോൾ നടക്കുന്ന പോരാട്ടത്തിലും ജയം പിടിച്ചു മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു ഉറപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. വിൻഡീസ് തിരിച്ചെത്താനും.

ഈ വാർത്ത കൂടി വായിക്കൂ 

സഞ്ജു ടീമില്‍; രോഹിതും കോഹ്‌ലിയും ഇല്ല; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ