'ഐപിഎല്‍ കണ്ട് സമയം പാഴാക്കരുത്; ഒരു മാസം നഷ്ടപ്പെടുത്തുന്നത് 120 മണിക്കൂര്‍'

ഒരു മത്സരവും പോലും നഷ്ടപ്പെടുത്താതിരിക്കാന്‍ ആഗ്രഹിക്കുന്ന ഐപിഎല്‍ ആരാധകര്‍ക്കാണ് അദ്ദേഹം തന്റെ ട്വീറ്റ് സമര്‍പ്പിച്ചത്.
​ഐപിഎൽ ഫൈനൽ കാണാനെത്തിയ ചെന്നൈ ആരാധകർ/ ചിത്രം: പിടിഐ
​ഐപിഎൽ ഫൈനൽ കാണാനെത്തിയ ചെന്നൈ ആരാധകർ/ ചിത്രം: പിടിഐ

ബംഗളൂരു:  ഐപിഎല്‍ കാണുന്നത് സമയം പാഴാക്കലാണെന്ന് ബംഗളൂരുവിലെ പ്രമുഖ സംരംഭകന്‍ തനയ് പ്രതാപ്. ഒരു മത്സരം പോലും നഷ്ടപ്പെടുത്താതിരിക്കാന്‍ ആഗ്രഹിക്കുന്ന ഐപിഎല്‍ ആരാധകര്‍ക്കാണ് അദ്ദേഹം തന്റെ ട്വീറ്റ് സമര്‍പ്പിച്ചത്. 30 ദിവസത്തേക്ക് ദിവസവും നാല് മണിക്കൂര്‍ ചെലവഴിക്കുമ്പോള്‍ നിങ്ങളുടെ ജീവിത്തിലെ 120 മണിക്കൂറുകളാണ് നഷ്ടപ്പെടുത്തുന്നത്. ഈ സമയം പുതിയ വൈദഗ്ധ്യം പഠിക്കാന്‍ ഉപയോഗിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. അതേസമയം, അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരെ ഭൂരിഭാഗം പേരും വിയോജിപ്പ് രേഖപ്പെടുത്തി.

'ആളുകള്‍ക്ക് പലപ്പോഴും സമയമില്ലെന്നാണ് പരാതി. എന്നിട്ടും അവര്‍ മണിക്കൂറുകളോളം ഐപിഎല്‍ കാണാനായി ചെലവഴിക്കുന്നു. അതായത് 30 ദിവസത്തേക്ക് ദിവസവും നാല് മണിക്കൂര്‍ ചെലവിടുമ്പോള്‍ പാഴാവുന്നത് 120 മണിക്കൂറാണ്. ഈ സമയം പുതിയ വൈദഗ്ധ്യം പഠിക്കാന്‍ ഉപയോഗിക്കണം'- തനായ് പ്രതാപ് ട്വിറ്ററില്‍ കുറിച്ചു. 

നിരവധി പേരാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരെ രംഗത്തുവന്നത്. ജീവിത്തിലെ ഓരോ മണിക്കൂറും പഠനത്തിനായി നീക്കിവയ്ക്കാനാവില്ലെന്നായിരുന്നു മിക്കവരുടെയും അഭിപ്രായം. ആളുകള്‍ക്ക് വിശ്രമിക്കാനും ആസ്വദിക്കാനും കുറച്ച് സമയം ആവശ്യമാണ്. ആളുകള്‍ അല്‍പ്പം ആസ്വദിക്കട്ടെ. താന്‍ ഐപിഎല്‍ കാണാറില്ലെങ്കിലും സന്തോഷമാണ് ജീവിതത്തിന്റെ ആത്യന്തികലക്ഷ്യമെന്നായിരുന്നു ഒരു ഉപയോക്താവിന്റെ കമന്റ്. ഇതൊക്കെ ഒരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. നിങ്ങള്‍ക്ക് ഗുണകരമെന്ന് തോന്നുന്നത് മറ്റുള്ളവര്‍ക്ക് അങ്ങനെ ആവണമെന്നില്ല. ആരെങ്കിലും മറ്റ് സമയം മുഴുവന്‍ വൈദഗ്ധ്യം പഠിക്കുകയും രാത്രി മത്സരം കാണാനിരിക്കുയും ചെയ്താലോ?. സന്തോഷമാണ് ഏറെ പ്രധാനമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com