'ശനിയാഴ്ച അവസാന പോരാട്ടം'- മെസി പിഎസ്ജി വിടുന്നു; സ്ഥിരീകരിച്ച് പരിശീലകൻ

മെസി പിഎസ്ജിയിൽ നിന്നു ബാഴ്സലോണയിലേക്ക് തിരിച്ചെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: അർജന്റീന നായകനും ഇതിഹാസ താരവുമായ ലയണൽ മെസി പിഎസ്ജി വിടുമെന്ന് സ്ഥിരീകരിച്ച് പരിശീലകൻ ക്രിസ്റ്റഫ് ​ഗാൽറ്റിയർ. പിഎസ്ജിക്കായി അവസാന മത്സരം കളിക്കാൻ മെസി ശനിയാഴ്ച ഇറങ്ങുമെന്നും ​ഗാൽറ്റിയർ വെളിപ്പെടുത്തി. ഫ്രഞ്ച് ലീ​ഗ് വണിലെ ഈ സീസണിലെ അവസാന പോരാട്ടത്തിൽ പിഎസ്ജി ക്ലെർമോണ്ട് ഫൂട്ടിനെതിരെ മത്സരിക്കാനിറങ്ങും. ഇതാണ് ഫ്രഞ്ച് ടീമിന്റെ ജേഴ്സിയിലെ മെസിയുടെ അവസാന പോരാട്ടം. 

'ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസി. അദ്ദേഹത്തെ പരിശീലിപ്പിക്കാൻ ഭാ​ഗ്യം കൊണ്ടു സാധിച്ചു. അതിൽ അഭിമാനമുണ്ട്. ക്ലെർമോണ്ടിനെതിരായ പോരാട്ടം മെസിയുടെ പിഎസ്ജി ജേഴ്സിയിലെ അവസാൻ പോരാട്ടമാണ്'- ​ഗാൽറ്റിയർ വെളിപ്പെടുത്തി. 

മെസി പിഎസ്ജിയിൽ നിന്നു ബാഴ്സലോണയിലേക്ക് തിരിച്ചെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ബാഴ്സലോണ മാത്രമല്ല സൗദി ക്ലബ് അൽ ഹിലാലും മെസിയെ സ്വന്തമാക്കാൻ അരയും തലയും മുറുക്കി രം​ഗത്തുണ്ട്. 

ഒരു ബില്ല്യൺ ഡോളർ (8,200 കോടി രൂപ) വരെ മുടക്കാൻ തയ്യാറാണെന്ന് സൗദി ക്ലബ് വ്യക്തമാക്കിയിരുന്നു. മെസിക്ക് സൗദി ക്ലബിലേക്ക് പോകാൻ താത്പര്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com