വമ്പന്‍ അട്ടിമറി; ബ്രസീലിനെ തകര്‍ത്ത് ഇസ്രായേല്‍ അണ്ടര്‍ 20 ലോകകപ്പ് സെമിയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 04th June 2023 07:56 AM |
Last Updated: 04th June 2023 07:56 AM | A+A A- |

ഇസ്രായേൽ ടീമിന്റെ ആഹ്ലാദം/ ട്വിറ്റർ
ബ്യൂണസ് അയേഴ്‌സ്: അണ്ടര്‍ 20 ലോകകപ്പ് ഫുട്‌ബോളില്‍ വന്‍ അട്ടിമറി വിജയവുമായി ഇസ്രായേല്‍. കരുത്തരായ ബ്രസീലിനെയാണ് ഇസ്രായേല്‍ അട്ടിമറിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇസ്രായേലിന്റെ വിജയം.
രണ്ടു തവണ ലീഡ് നേടിയ ശേഷമായിരുന്നു ബ്രസീലിന്റെ തോല്‍വി. എക്‌സ്ട്രാ ടൈമിലായിരുന്നു വിജയം ഉറപ്പിച്ച ഗോള്‍ പിറന്നത്. ദോര്‍ ഡേവിഡ് ദര്‍ഗെമന്‍ ആണ് ഇസ്രായേലിന്റെ വിജയഗോള്‍ നേടിയത്.
മത്സരത്തിന്റെ 56-ാം മിനുട്ടില്‍ മാര്‍കോസ് ലിയാന്‍ഡ്രോയിലൂടെ ബ്രസീല്‍ മുന്നിലെത്തി. 60-ാം മിനുട്ടില്‍ അനാന്‍ ഖലൈലിയിലൂടെ ഇസ്രായേല്‍ ഒപ്പമെത്തി. മത്സരത്തിന്റെ അധികസമയത്ത്, 91-ാം മിനുട്ടില്‍ മതേവൂസ് നാസിമെന്റോയിലൂടെ ബ്രസീല്‍ ലീഡ് നേടി.
പൊരുതിക്കളിച്ച ഇസ്രായേല്‍ രണ്ടു മിനുട്ടിനകം സമനില പിടിച്ചു. ഹംസ ഷിബ്ലിയാണ് ഇസ്രായേലിനു വേണ്ടി ഗോള്‍ നേടിയത്. എക്‌സ്ട്രാ ടൈമിലാണ് ബ്രസീലിന് പുറത്തേക്കുള്ള വഴി കാണിച്ച് ദര്‍ഗെമന്റെ വിജയഗോള്‍. കാനറികളെ തോല്‍പ്പിച്ച് ഇസ്രായേല്‍ സെമിയില്‍ കടന്നു.
ഇറ്റലിയും സെമിയില്‍ കടന്നിട്ടുണ്ട്. കൊളംബിയയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇറ്റലി തോല്‍പ്പിച്ചത്. ഇന്നു നടക്കുന്ന ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ നൈജീരിയ- ദക്ഷിണ കൊറിയയെയും, ഉറുഗ്വെ- അമേരിക്കയെയും നേരിടും. അര്‍ജന്റീന നേരത്തെ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
മാഞ്ചസ്റ്റര്‍ യുദ്ധത്തില്‍ സിറ്റി ജേതാക്കള്‍; എഫ്എ കപ്പില്‍ മുത്തമിടുന്നത് 7ാം തവണ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ