വൻ സാമ്പത്തിക പ്രതിസന്ധി; വനിതാ ടീമിന്റെ പ്രവർത്തനങ്ങൾ നിർത്തിവച്ച് ബ്ലാസ്റ്റേഴ്സ് 

ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സ് വനിതാ ടീം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇത്തവണ മികച്ച രീതിയിൽ ടീം വാർത്തെടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊച്ചി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്നു വനിതാ ടീമിന്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി വച്ചതായി കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എൽ ബം​ഗളൂരു എഫ്സിക്കെതിരായ സെമി പോരാട്ടത്തിനിടെ പ്രതിഷേധിച്ച് ടീമിനെ പിൻവലിച്ച സംഭവത്തിൽ ബ്ലാസ്റ്റേഴ്സ് പുരുഷ ടീമിന് പിഴ വിധിച്ചിരുന്നു.

ഇതിനെതിരായ അപ്പീൽ തള്ളിയതോടെ കോടികൾ ബ്ലാസ്റ്റേഴ്സ് പിഴ അടയ്ക്കണം. ഇതാണ് വനിതാ ടീമിന്റെ പ്രവർത്തനങ്ങൾ വിലങ്ങായത്. കാര്യങ്ങൾ വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് ട്വിറ്ററിൽ കുറിപ്പിട്ടു. 

ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സ് വനിതാ ടീം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇത്തവണ മികച്ച രീതിയിൽ ടീം വാർത്തെടുക്കാൻ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടി. ‌

ഐഎസ്എല്ലിൽ ബം​ഗളൂരു എഫ്സിക്കെതിരായ പോരാട്ടത്തിൽ സുനിൽ ഛേത്രി എടുത്ത ഫ്രീ കിക്കുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ടീമിനെ തിരിച്ചു വിളിക്കുന്നതിലേക്ക് നയിച്ചത്. ഇതോടെയാണ് പിഴ വിധിച്ചത്.

അപ്പീൽ പോയെങ്കിലും എഐഎഫ്എഫ് ഇതു തള്ളി. ഇതോടെയാണ് ടീമിന് നിയന്ത്രണങ്ങൾ താത്കാലികമായി ഏർപ്പെടുത്തേണ്ടി വന്നത്. ശക്തമായി തിരിച്ചെത്തുമെന്ന് ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com