യൂറോപ്പ കോണ്‍ഫെറന്‍സ് ലീഗ് കിരീടം വെസ്റ്റ് ഹാം യുണൈറ്റഡിന്; ഫിയോറന്റീനയെ തകര്‍ത്തു

By സമകാലിക മലയാളം ഡെസ്ക്  |   Published: 08th June 2023 11:34 AM  |  

Last Updated: 08th June 2023 11:34 AM  |   A+A-   |  

west_ham_united

വെസ്റ്റ് ഹാം യുണൈറ്റഡ് ടീം ട്രോഫിയുമായി/ എഎൻഐ

 

പ്രാഗ് : യുവേഫ യൂറോപ്പ കോണ്‍ഫെറന്‍സ് ലീഗ് കിരീടം വെസ്റ്റ് ഹാം യുണൈറ്റഡിന്. ഇറ്റാലിയന്‍ ക്ലബ്ബായ ഫിയോറന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് വെസ്റ്റ് ഹാം കിരീടം നേടിയത്. 

43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലീഷ് ക്ലബ്ബായ വെസ്റ്റ് ഹാം ഒരു മേജര്‍ ട്രോഫി കരസ്ഥമാക്കുന്നത്. മത്സരത്തിന്റെ 90-ാം മിനുട്ടില്‍ ജെറാഡ് ബോവന്‍ നേടിയ ഗോളിലൂടെയാണ് വെസ്റ്റ് ഹാം കിരീടം ഉറപ്പിച്ചത്. 

ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. 62-ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ ബെനറാമ വെസ്റ്റ് ഹാമിനെ മുന്നിലെത്തിച്ചു. എന്നാല്‍ അഞ്ചുമിനുട്ടിനകം ഫിയോറന്റീന തിരിച്ചടിച്ചു. 

ബോണവെഞ്ചുറയാണ് ഫിയോറന്റീനയുടെ സമനില ഗോള്‍ നേടിയത്. ഫിയോറന്റീനയുടെ ഓഫ്‌സൈഡ് കെണി മറികടന്നാണ് ബോവന്റെ വിജയഗോള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ബാഴ്‌സയിലേക്കും അല്‍ ഹിലാലിലേക്കുമില്ല; മെസി ഇന്റര്‍ മയാമിയില്‍, റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ