ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അശ്വിന്റെ 'അശ്വമേധം'; ആന്‍ഡേഴ്‌സനെ മറികടന്ന് ഒന്നാമത്; ജഡേജയ്ക്ക് കുതിപ്പ്

ഡല്‍ഹിയില്‍ നടന്ന ഓസ്‌ട്രേലിയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിലെ ആറ് വിക്കറ്റ് നേട്ടമാണ് അശ്വിനെ തുണച്ചത്.

ദുബൈ: ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങില്‍ ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സനെ പിന്തള്ളി ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ ഒന്നാമതെത്തി. ഡല്‍ഹിയില്‍ നടന്ന ഓസ്‌ട്രേലിയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിലെ ആറ് വിക്കറ്റ് നേട്ടമാണ് അശ്വിനെ തുണച്ചത്. ആന്‍ഡേഴ്‌സനാണ് രണ്ടാമത്. 

ഡല്‍ഹിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് അശ്വിന്റെ പ്രകടനമായിരുന്നു. രണ്ട് ഇന്നിങ്‌സിലും മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്. 36കാരനായ അശ്വിന്‍, 2015ലാണ് അശ്വിന്‍ ആദ്യമായി ടെസ്റ്റ് ബൗശര്‍മാരുടെ പട്ടികയില്‍ ഒന്നാമത് എത്തിയത്. പിന്നീട് പലഘട്ടങ്ങളിലും ഒന്നാം സ്ഥാനത്തെത്തി.

കഴിഞ്ഞയാഴ്ചയാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ മറികടന്നാണ് ആന്‍ഡേഴ്‌സന്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയത്. അശ്വിനും ആന്‍ഡേഴ്‌സനും തമ്മില്‍ നിലവില്‍ അഞ്ച് പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഉള്ളത്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്ത്തിയ ജഡേജ ബൗളിംഗ് റാങ്കിങില്‍ എട്ടാമതെത്തി.  

ഇംഗ്ലണ്ടിന്റെ യുവതാരം ഹാരി ബ്രോക്ക് ബാറ്റിങ് പട്ടികയില്‍ വീരാട് കോഹ്‌ലിയ്‌ക്കൊപ്പമെത്തി. പട്ടികയില്‍ പതിനാറാമാതാണ് കോഹ് ലിയുടെ സ്ഥാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com