കെ എല്‍ രാഹുലും ഷമ്മിയും പുറത്ത്; ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു
രാഹുല്‍ ദ്രാവിഡിനൊപ്പം പരിശീലനം ചെയ്യുന്ന രോഹിത്,  image credit/ bcci
രാഹുല്‍ ദ്രാവിഡിനൊപ്പം പരിശീലനം ചെയ്യുന്ന രോഹിത്, image credit/ bcci

ഇന്‍ഡോര്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്ന് കളിക്കളത്തില്‍ ഇറങ്ങുന്നത്.

ബാറ്റര്‍ കെ എല്‍ രാഹുലിന് പകരം ശുഭ്മാന്‍ ഗില്ലാണ് പാഡണിയുക. ആദ്യ രണ്ട് ടെസ്റ്റിന്റെ നാല് ഇന്നിങ്സിലും രാഹുൽ അമ്പേ പരാജയപ്പെട്ടിരുന്നു.  പേസ് ബൗളര്‍ മുഹമ്മദ് ഷമ്മിക്ക് വിശ്രമം നല്‍കി, ഉമ്മേഷ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തി. 

നാലു ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ ആദ്യ രണ്ട് മത്സരവും വിജയിച്ച് ഇന്ത്യ ലീഡ് നേടിയിരിക്കുകയാണ്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ അഭാവത്തില്‍ മുന്‍ ക്യാപ്റ്റന്‍ കൂടിയായ ബാറ്റര്‍ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയെ നയിക്കുന്നത്. ഇൻഡോറിലാണ് മൂന്നാം ടെസ്റ്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com