ഒരു ലോകകപ്പില്‍ 13 ഗോളുകള്‍;  ഫ്രഞ്ച് ഇതിഹാസതാരം ജസ്റ്റ് ഫോണ്ടെയ്ന്‍ ഇനി ഓര്‍മ

1958 ലെ സ്വീഡനില്‍ നടന്ന ലോകകപ്പിലായിരുന്നു ഫൊണ്ടെയ്‌നിന്റെ അതുല്യനേട്ടം
1958ലെ ലോകകപ്പ് മത്സരത്തിനിടെ ജസ്റ്റ് ഫോണ്ടെയ്ന്‍/ ട്വിറ്റര്‍
1958ലെ ലോകകപ്പ് മത്സരത്തിനിടെ ജസ്റ്റ് ഫോണ്ടെയ്ന്‍/ ട്വിറ്റര്‍


പാരീസ്: 1958 ലെ ലോകകപ്പില്‍ പതിമൂന്ന് ഗോളുകള്‍ നേടിയ ഫ്രഞ്ച് ഇതിഹാസതാരം ജസ്റ്റ് ഫോണ്ടെയ്ന്‍ അന്തരിച്ചു. 89 വയസായിരുന്നു.

1958 ലെ സ്വീഡനില്‍ നടന്ന ലോകകപ്പിലായിരുന്നു ഫൊണ്ടെയ്‌നിന്റെ അതുല്യനേട്ടം. ആറ് മത്സരത്തില്‍ നിന്നായിരുന്നു പതിമൂന്ന് ഗോള്‍ നേടിയത്. ഒരു ലോകകപ്പില്‍ ഒരു കളിക്കാരന്‍ നേടിയ ഏറ്റവും കുടുതല്‍ ഗോളുകളുടെ റെക്കോര്‍ഡ് ഇന്നും ഫൊണ്ടെയ്‌നിന്റെ പേരിലാണ്. 

ഫോണ്ടെയ്ന്റെ മാസ്മരിക പ്രകടനത്തിന്റെ കരുത്തില്‍ ഫ്രാന്‍സ് 58ലോകകപ്പിലെ പ്രതിബന്ധങ്ങളെ ഓരോന്നോരോന്നായി അരിഞ്ഞുവീഴ്ത്തി. സാക്ഷാല്‍ പെലെയെപ്പോലും പിന്നിലാക്കിയാണ് ഫോണ്ടെയ്ന്‍ ഫ്രാന്‍സിനെ മുന്നില്‍ നിന്ന് നയിച്ചത്. ഗ്രൂപ്പ് ബിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക് കയറിയ ഫ്രഞ്ച് പട ക്വാര്‍ട്ടറില്‍ ഉത്തര അയര്‍ലന്‍ഡിനെ തകര്‍ത്ത് സെമിയിലെത്തി ചരിത്രം കുറിച്ചു. എന്നാല്‍ സെമിയില്‍ കരുത്തരും ആ ലോകകപ്പില്‍ കിരീടം നേടുകയും ചെയ്ത ബ്രസീലായിരുന്നു ഫ്രാന്‍സിന്റെ എതിരാളികള്‍. തോല്‍ക്കുമെന്ന് ഉറപ്പായിട്ടും ഫ്രാന്‍സ് പൊരുതി. ഒടുവില്‍ ടീം 5-2 ന് തോല്‍വി വഴങ്ങി. പെലെയുടെ ഹാട്രിക്കാണ് ബ്രസീലിന് വിജയമൊരുക്കിയത്. ഇതോടെ ടീം മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള ലൂസേഴ്സ് ഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടി. 

ലൂസേഴ്സ് ഫൈനലില്‍ കരുത്തരായ ജര്‍മനിയായിരുന്നു ഫ്രാന്‍സിന്റെ എതിരാളികള്‍. നാല് ഗോളടിച്ച ഫോണ്ടെയ്നിന്റെ മികവില്‍ ഫ്രാന്‍സ് മൂന്നിനെതിരേ ആറുഗോളുകള്‍ക്ക് ജര്‍മനിയെ മുക്കി മൂന്നാം സ്ഥാനം നേടി. ഫ്രാന്‍സ് ഫുട്ബോള്‍ ടീം ചരിത്രം കുറിച്ച മുഹൂര്‍ത്തമായിരുന്നു അത്. രാജ്യത്തിനായി 21മത്സരങ്ങള്‍ കളിച്ച ഫൊണ്ടെയ്ന്‍ 30 ഗോളുകള്‍ നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com