വാക്‌സിന്‍ വിലക്കില്‍ വീണ്ടും പെട്ട് ജോക്കോവിച്; ഇന്ത്യന്‍ വെല്‍സ് പോരാട്ടത്തില്‍ നിന്ന് പിന്‍മാറി

ഇന്ത്യന്‍ വെല്‍സിന് പുറമെ മിയാമി ഓപ്പണ്‍ ടെന്നീസും താരത്തിന് നഷ്ടമാകും
നൊവാക് ജോക്കോവിച്/ എഎഫ്പി
നൊവാക് ജോക്കോവിച്/ എഎഫ്പി

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വെല്‍സ് ടെന്നീസ് പോരാട്ടത്തില്‍ നിന്ന് നിലവിലെ ലോക ഒന്നാം നമ്പര്‍ താരവും ഇതിഹാസവുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച് പിന്‍മാറി. അമേരിക്കയില്‍ നടക്കുന്ന പോരാട്ടത്തിനെത്താന്‍ താരത്തിന് വിസ ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. 

കോവിഡ് വാക്‌സിനെടുക്കാത്തവര്‍ക്ക് അമേരിക്കയില്‍ പ്രവേശനമില്ല. ജോക്കോവിച് വാക്‌സിനെടുത്തിട്ടില്ല. പ്രത്യേക അനുവാദം നല്‍കി രാജ്യത്ത് പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് ജോക്കോ അപേക്ഷിച്ചിരുന്നു. എന്നാല്‍ ഈ അപേക്ഷ തള്ളിപ്പോയി. ഇതോടെയാണ് താരത്തിന്റെ പിന്‍മാറ്റം. 

ഇന്ത്യ വെല്‍സിന് പുറമെ മിയാമി ഓപ്പണ്‍ ടെന്നീസും താരത്തിന് നഷ്ടമാകും.

അതിനിടെ യുഎസ് ടെന്നീസ് അസോസിയേഷന്‍, ഇന്ത്യ വെല്‍സ് ടൂര്‍ണമെന്റ് അധികൃതര്‍, യുഎസ് ഓപ്പണ്‍ അധികൃതരടക്കമുള്ളവര്‍ ജോക്കോവിചിന് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റിനെ സമീപിച്ചിരുന്നു. എന്നാല്‍ അതും വിജയിച്ചില്ല. 

2022ല്‍ വാക്‌സിന്‍ സ്വീകരിക്കാത്തതിന്റെ പേരില്‍ ജോക്കോവിചിന് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ പോരാട്ടം നഷ്ടമായിരുന്നു. പത്ത് ദിവസത്തോളം നീണ്ട കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ താരത്തിന് ടൂര്‍ണമെന്‍ില്‍ കളിക്കാന്‍ ഇറങ്ങാനെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. 2022ല്‍ സമാന സാഹചര്യവുമായി ബന്ധപ്പെട്ട് താരത്തിന് യുഎസ് ഓപ്പണ്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല.

ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടി ജോക്കോവിച് 22ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളെന്ന സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിന്റെ റെക്കോര്‍ഡിനൊപ്പമെത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com