സെഞ്ച്വറിക്കരികെ ബട്‌ലര്‍ വീണു, തകര്‍ത്തടിച്ച് സഞ്ജു; സണ്‍റൈസേഴ്‌സിന് വിജയലക്ഷ്യം 215 റണ്‍സ്

10 ഫോറും നാലു സിക്‌സും ഉള്‍പ്പെടുന്നതാണ് ബട്‌ലറിന്റെ ഇന്നിങ്‌സ്.
രാജസ്ഥാന്റെ ടോപ് സ്‌കോറര്‍ ജോസ് ബട്‌ലര്‍/ ട്വിറ്റര്‍
രാജസ്ഥാന്റെ ടോപ് സ്‌കോറര്‍ ജോസ് ബട്‌ലര്‍/ ട്വിറ്റര്‍

ജയ്പൂര്‍: സ്വന്തം തട്ടകത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍. ഓപ്പണര്‍ ജോസ് ബട് ലറും ക്യാപ്റ്റന്‍ സഞജുവും തകര്‍ത്തടിച്ചതോടെ നിശ്ചിത ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് നേടി. ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു

59 പന്തുകള്‍ നേരിട്ട ബട്‌ലര്‍ 95 റണ്‍സെടുത്ത് പുറത്തായി. 10 ഫോറും നാലു സിക്‌സും ഉള്‍പ്പെടുന്നതാണ് ബട്‌ലറിന്റെ ഇന്നിങ്‌സ്. ഈ സീസണില്‍ ബട്‌ലറിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്. ഉറച്ച പിന്തുണയുമായി കൂട്ടുനിന്ന ക്യാപ്റ്റന്‍ സഞ്ജു അര്‍ധസെഞ്ചറി നേടി. 38 പന്തുകള്‍ നേരിട്ട സഞ്ജു നാലു ഫോറും അഞ്ചു സിക്‌സും സഹിതം 66 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ സീസണില്‍ സഞ്ജുവിന്റെ മൂന്നാം അര്‍ധസെഞ്ചറിയും സീസണിലെ ഉയര്‍ന്ന സ്‌കോറുമാണിത്. ബട്‌ലറിന്റെ അഞ്ചാം അര്‍ധസെഞ്ചറിയും. 

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 35 റണ്‍സെടുത്ത് പുറത്തായി. 18 പന്തില്‍ അഞ്ച് ഫോറും രണ്ടു സിക്‌സും ഉള്‍പ്പെടുന്നതാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്.

രണ്ടാം വിക്കറ്റില്‍ ഇരുവരും അടിച്ചുകൂട്ടിയത് 138 റണ്‍സാണ്. ഓപ്പണിങ് വിക്കറ്റില്‍ ബട്‌ലര്‍ - ജയ്‌സ്വാള്‍ സഖ്യം വെറും 30 പന്തില്‍നിന്ന് 54 റണ്‍സ് അടിച്ചുകൂട്ടിയതിനു പിന്നാലെയായിരുന്നു ഇവരുടെ മികച്ച കൂട്ടുകെട്ട്. സണ്‍റൈസേഴ്‌സിനായി ഭുവനേശ്വര്‍ കുമാറും മാര്‍ക്കോ ജാന്‍സനും നാല് ഓവറില്‍ 44 റണ്‍സ് വീതം വിട്ടുകൊടുത്ത് ഓരോ വിക്കറ്റ് വീഴ്ത്തി. മയാങ്ക് മാര്‍ക്കണ്ഡെ നാല് ഓവറില്‍ 51 റണ്‍സ് വഴങ്ങി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com