ഇതാ ക്രിക്കറ്റിലെ 'റിയല്‍ ബോസ്'- ചര്‍ച്ചയായി കോഹ്‌ലിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

തനിക്ക് ടി20 കളിക്കാന്‍ അഗ്രഹമുണ്ടായിരുന്നുവെന്ന് അഭിമുഖത്തില്‍ റിച്ചാര്‍ഡ്‌സ് പറയുന്നു
വിരാട് കോഹ്‌ലി/ ട്വിറ്റർ
വിരാട് കോഹ്‌ലി/ ട്വിറ്റർ

ബംഗളൂരു: കഴിഞ്ഞ ദിവസം നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബാം​ഗ്ലൂർ പോരാട്ടം ശ്രദ്ധേയമായത് വിരാട് കോഹ്‌ലിയും ലഖ്‌നൗ മെന്റര്‍ ഗൗതം ഗംഭീറുമായുള്ള തര്‍ക്കങ്ങളുടെ പേരിലായിരുന്നു. അതിന് പിന്നാലെ ശ്രദ്ധേയമായൊരു ഇന്റസ്റ്റഗ്രാം പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് കോഹ്‌ലി. വിന്‍ഡീസ് അതികായനും ഇതിഹാസ താരവുമായ വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ പഴയ അഭിമുഖ വീഡിയോയാണ് കോഹ്‌ലി പങ്കിട്ടത്. 

ഈ വീഡിയോക്ക് താരം നല്‍കിയ ക്യാപ്ഷനും കൗതുകം ജനിപ്പിക്കുന്നതാണ്. 'ദി റിയല്‍ ബോസ്' എന്നാണ് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. 

തനിക്ക് ടി20 കളിക്കാന്‍ അഗ്രഹമുണ്ടായിരുന്നുവെന്ന് അഭിമുഖത്തില്‍ റിച്ചാര്‍ഡ്‌സ് പറയുന്നു. 'ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം അന്ന് ഐപിഎല്ലോ, സിപിഎല്ലോ (കരീബിയന്‍ പ്രീമിയര്‍ ലീഗ്) ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഉറപ്പായും കളിക്കുമായിരുന്നു'- റിച്ചാര്‍ഡ്‌സ് പറയുന്നു.

ലഖ്‌നൗ താരം നവീന്‍ ഉള്‍ ഹഖും കോഹ്‌ലിയുമായി തുടങ്ങിയ പ്രശ്‌നങ്ങളാണ് പിന്നീട് ലഖ്‌നൗ താരം തന്നെയായ കെയ്ല്‍ മേയേഴ്‌സുമായും ഗംഭീറുമൊക്കെയായി തര്‍ക്കത്തില്‍ കലാശിച്ചത്. സംഭവത്തിന് പിന്നാലെ ഇരുവര്‍ക്കും ഐപിഎല്‍ അച്ചടക്ക സമിതി വന്‍ തുക പിഴയും ചുമത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com