ക്ലാസനും സമദും നയിച്ചു; ലഖ്‌നൗവിന് മുന്നില്‍ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തി സണ്‍റൈസേഴ്‌സ്

തുടക്കത്തില്‍ അഭിഷേക് ശര്‍മ (ഏഴ്)യെ നഷ്ടമായെങ്കിലും പിന്നീടെത്തിയവര്‍ പിടിച്ചു നിന്നത് ഹൈദരാബാദിന് തുണയായി
ക്ലാസൻ/ പിടിഐ
ക്ലാസൻ/ പിടിഐ

ഹൈദരാബാദ്: ഐപിഎല്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മുന്നില്‍ 183 റണ്‍സ് വിജയ ലക്ഷ്യം വച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നേടി ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ എസ്ആര്‍എച് 182 റണ്‍സ് അടിച്ചെടുത്തു.  

തുടക്കത്തില്‍ അഭിഷേക് ശര്‍മ (ഏഴ്)യെ നഷ്ടമായെങ്കിലും പിന്നീടെത്തിയവര്‍ പിടിച്ചു നിന്നത് ഹൈദരാബാദിന് തുണയായി. 29 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും സഹിതം 47 റണ്‍സെടുത്ത ഹെന്റിച് ക്ലാസനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 

25 പന്തില്‍ നാല് സിക്‌സും ഒരു ഫോറും സഹിതം 37 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അബ്ദുല്‍ സമദിന്റെ ബാറ്റിങാണ് സ്‌കോര്‍ ഈ നിലയ്‌ക്കെത്തിച്ചത്. സമദിനൊപ്പം രണ്ട് റണ്ണുമായി ഭുവനേശ്വര്‍ കുമാര്‍ പുറത്താകാതെ നിന്നു. 

രാഹുല്‍ ത്രിപാഠി (20), എയ്ഡന്‍ മാര്‍ക്രം (28), ഗ്ലെന്‍ ഫിലിപ്‌സ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 

ലഖ്‌നൗവിനായി ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റുകളെടുത്തു. യുധ് വിര്‍സിങ്, അവേശ് ഖാന്‍, യഷ് ഠാക്കൂര്‍, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com