ഉജ്ജ്വലം, സെഞ്ച്വറിയുമായി ഒറ്റയ്ക്ക് പൊരുതി പ്രഭ്‌സിമ്രാന്‍! ജയത്തിലേക്ക് ഡല്‍ഹിക്ക് 168 റണ്‍സ്

പ്രഭ്സിമ്രാന്റെ ബാറ്റിങ്/ പിടിഐ
പ്രഭ്സിമ്രാന്റെ ബാറ്റിങ്/ പിടിഐ

ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ 168 റണ്‍സ് വിജയ ലക്ഷ്യം വച്ച് പഞ്ചാബ് കിങ്‌സ്. ടോസ് നേടി ഡല്‍ഹി ആദ്യം ബൗള്‍ ചെയ്യുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് പഞ്ചാബ് നേടിയത്. ബാറ്റിങിനിറങ്ങിയ പഞ്ചാബിനെ പ്രഭ്‌സിമ്രാന്‍ ഒറ്റയ്ക്ക് തോളിലേറ്റി. താരം കരുത്തുറ്റ സെഞ്ച്വറിയുമായി ക്രീസ് നിറഞ്ഞു. മികവോടെ ചെറുത്തു നിന്നാണ് പ്രഭ്‌സിമ്രാന്‍ പോരാട്ടം നയിച്ചത്. താരത്തിന്റെ കന്നി സെഞ്ച്വറിയാണിത്.

65 പന്തുകള്‍ നേരിട്ട് പത്ത് ഫോറും ആറ് സിക്‌സും സഹിതം പ്രഭ്‌സിമ്രാന്‍ 103 റണ്‍സുകള്‍ അടിച്ചെടുത്തു. സാം കറന്‍, സിക്കന്ദര്‍ റാസ എന്നിവരും രണ്ടക്കം കടന്നു. കറന്‍ 20 റണ്‍സെടുത്തു. റാസ 11 റണ്‍സുമായി പുറത്താകാതെ നിന്നു. റണ്ണൊന്നുമെടുക്കാതെ റിഷി ധവാനും ക്രീസില്‍. 

ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ഏഴ് റണ്‍സിലും ലിയാം ലിവിങ്സ്റ്റന്‍ നാല് റണ്‍സിലും മടങ്ങി. ജിതേഷ് ശര്‍മയ്ക്കും മികവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. താരം അഞ്ച് റണ്‍സുമായി കൂടാരം കയറി. പിന്നീട് സാം കറനാണ് അല്‍പ്പം പിടിച്ചു നിന്നത്. താരം 24 പന്തില്‍ നിന്നാണ് 20 റണ്‍സെടുത്തത്. ഹര്‍പ്രീത് ബ്രാര്‍ (രണ്ട്), ഷാരൂഖ് ഖാന്‍ (രണ്ട്) എന്നിവരും അമ്പേ നിരാശപ്പെടുത്തി. 

ഡല്‍ഹിക്കായി ഇഷാന്ത് ശര്‍മ ബൗളിങില്‍ തിളങ്ങി. താരം മൂന്നോവറില്‍ 27 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷര്‍ പട്ടേല്‍, പ്രവീണ്‍ ഡുബെ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com