ചെന്നൈ ബാറ്റർമാരെ വരിഞ്ഞു മുറുക്കി കൊല്‍ക്കത്ത ബൗളിങ്; ജയിക്കാന്‍ 145 റണ്‍സ്

34 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 48 റണ്‍സുമായി പുറത്താകാതെ നിന്ന ശിവം ഡുബെയുടെ മികച്ച ബാറ്റിങാണ് ചെന്നൈയ്ക്ക് തുണയായത്
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന നരെയ്ൻ/ പിടിഐ
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന നരെയ്ൻ/ പിടിഐ

ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് മുന്നില്‍ 145 റണ്‍സ് വിജയ ലക്ഷ്യം ഉയര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. കൊല്‍ക്കത്ത ബൗളിങിന് മുന്നില്‍ ചെന്നൈ വരിഞ്ഞു മുറുക്കപ്പെട്ടു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. 

34 പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും സഹിതം 48 റണ്‍സുമായി പുറത്താകാതെ നിന്ന ശിവം ഡുബെയുടെ മികച്ച ബാറ്റിങാണ് ചെന്നൈയ്ക്ക് തുണയായത്. 

ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ 28 പന്തില്‍ 30 റണ്‍സെടുത്തു. അജിന്‍ക്യ രഹാനെ 11 പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 16 റണ്‍സുമായി മടങ്ങി. രവീന്ദ്ര ജഡേജ (20), ഋതുരാജ് ഗെയ്ക്‌വാദ് (17) എന്നിവരും രണ്ടക്കം കടന്നു. മൊയീന്‍ അലി ഒരു റണ്ണുമായി പുറത്തായി. ഡുബെയ്‌ക്കൊപ്പം കളി അവസാനിക്കുമ്പോള്‍ റണ്ട് റണ്ണുമായി ധോനി ക്രീസില്‍. 

നാലോവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി സുനില്‍ നരെയ്ന്‍ മികവോടെ പന്തെറിഞ്ഞു. വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. വൈഭവ് അറോറ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com