ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍; ലയണല്‍ മെസി ലോക റെക്കോര്‍ഡിനൊപ്പം

ഫ്രഞ്ച് ലീഗ് വണ്‍ കിരീടത്തോടെ മെസിയുടെ കരിയറിലെ അന്താരാഷ്ട്ര ട്രോഫികളുടെ എണ്ണം 43 ആയി. മുന്‍ ബാഴ്‌സലോണ, ബ്രസീല്‍ താരം ഡാനി ആല്‍വ്‌സിന്റെ നേട്ടത്തിനൊപ്പമാണ് അര്‍ജന്റീന നായകനും എത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: വര്‍ത്തമാന ഫുട്‌ബോളിലെ ഇതിഹാസ താരം അര്‍ജന്റീന നായകന്‍ ലയണല്‍ മെസി ഒരു അപൂര്‍വ റെക്കോര്‍ഡിനൊപ്പമെത്തി. കരിയറില്‍ ഏറ്റവും കൂടുതല്‍ ട്രോഫികള്‍ നേടുന്ന താരമെന്ന അത്യപൂര്‍വ നേട്ടമാണ് ഇതിഹാസം സ്വന്തമാക്കിയത്. പിഎസ്ജിക്കൊപ്പം ഫ്രഞ്ച് ലീഗ് വണ്‍ കിരീടം നേടിയതോടെയാണ് അര്‍ജന്റീന നായകന്‍ നേട്ടത്തിലെത്തിയത്.

ഫ്രഞ്ച് ലീഗ് വണ്‍ കിരീടത്തോടെ മെസിയുടെ കരിയറിലെ അന്താരാഷ്ട്ര ട്രോഫികളുടെ എണ്ണം 43 ആയി. മുന്‍ ബാഴ്‌സലോണ, ബ്രസീല്‍ താരം ഡാനി ആല്‍വ്‌സിന്റെ നേട്ടത്തിനൊപ്പമാണ് അര്‍ജന്റീന നായകനും എത്തിയത്. രാജ്യത്തിനായും ക്ലബ് ഫുട്‌ബോളിലുമായാണ് മെസിയുടെ നേട്ടങ്ങള്‍. 

ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനലിസിമ, അണ്ടര്‍ 20 ലോകകപ്പ്, ഒളിംപിക്‌സ് സ്വര്‍ണം, ട്രോഫി ഡെസ് ചാമ്പ്യന്‍സ്, പത്ത് ലാ ലിഗ, ഏഴ് കോപ്പ ഡെല്‍ റെ, എട്ട് സൂപ്പര്‍ കോപ്പ, നാല് ചാമ്പ്യന്‍സ് ലീഗ്, മൂന്ന് ക്ലബ് ലോകകപ്പ്, മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്, രണ്ട് ലീഗ് വണ്‍ കിരീട നേട്ടങ്ങളാണ് കരിയറില്‍ മെസി സ്വന്തം പേരിലാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com