രസം കൊല്ലിയായി മഴ; ഐപിഎൽ ഫൈനൽ വൈകുന്നു

ഇന്ന് ​ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സുമായി കലാശപ്പോരിൽ നേർക്കുനേർ വരുന്നത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

അഹമ്മദാബാദ്: ഐപിഎൽ ഫൈനൽ മഴയെത്തുടർന്നു വൈകുന്നു. അഹമ്മദാബാദിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു. മഴ തുടരുന്നതിനാൽ ടോസ് വൈകുകയാണ്. ഇന്ന് രാത്രി അഹമ്മദാബാദിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കാറ്റും ഇടിമിന്നലോടും കൂടിയ കനത്ത മഴയാണ് പ്രവചിക്കപ്പെട്ടത്. 

മത്സരം നടന്നില്ലെങ്കിൽ ഓവർ ചുരുക്കി നടക്കും. ഇന്ന് ഒരു പന്തു പോലും എറിയാൻ സാധിച്ചില്ലെങ്കിൽ റിസർവ് ദിനമായ നാളെ ഫൈനൽ പോരാട്ടം നടക്കും. 

ഇന്ന് ​ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സുമായി കലാശപ്പോരിൽ നേർക്കുനേർ വരുന്നത്. കഴിഞ്ഞ ദിവസം രണ്ടാം ക്വാളിഫയർ നരേന്ദ്ര മോ​ദി സ്റ്റേഡിയത്തിൽ തന്നെയായിരുന്നു. മുംബൈ ഇന്ത്യൻസും ​ഗുജറാത്തും നേർക്കുനേർ വന്ന പോരാട്ടം മഴയെ തുടർന്ന് വൈകിയാണ് തുടങ്ങിയത്. 45 മിനിറ്റാണ് അന്ന് മത്സരം വൈകിയത്. 

40 ശതമാനം മഴ സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബാറ്റർമാരെ കൈയയച്ച് സഹായിക്കുന്ന പിച്ച് മഴ പെയ്താൽ മാറാൻ സാധ്യതയുണ്ട്. കളി തുടങ്ങും മുൻപ് മഴ പെയ്താൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് അത് തിരിച്ചടിയായേക്കും. 

റെക്കോർഡ് കിരീട നേട്ടമാണ് ധോനി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് ലക്ഷ്യമിടുന്നത്. നാല് തവണ ചാമ്പ്യൻമാരായ അവർ ഇന്നു കിരീടം സ്വന്തമാക്കിയാൽ ഏറ്റവും കൂടുതൽ കിരീടങ്ങളെന്ന മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിനൊപ്പം എത്തും‌. അഞ്ച് തവണയാണ് മുംബൈ ചാമ്പ്യൻമാരായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com