ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നിയന്ത്രിക്കാന്‍ വീണ്ടും ഇല്ലിങ്‌വര്‍ത്; ഗഫാനിയും ഫീല്‍ഡ് അമ്പയര്‍

റിച്ചാര്‍ഡ് കെറ്റ്ല്‍ബ്രോയാണ് തുടര്‍ച്ചയായി രണ്ടാം വട്ടവും ഫൈനലിലെ ടിവി അമ്പയര്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നിയന്ത്രിക്കാനുള്ള അമ്പയര്‍മാരെ പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡില്‍ നിന്നുള്ള ക്രിസ് ഗഫാനി, ഇംഗ്ലണ്ടുകാരന്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത് എന്നിവരാണ് ഫീല്‍ഡ് അമ്പയര്‍മാര്‍. 

റിച്ചാര്‍ഡ് കെറ്റ്ല്‍ബ്രോയാണ് തുടര്‍ച്ചയായി രണ്ടാം വട്ടവും ഫൈനലിലെ ടിവി അമ്പയര്‍. കുമാര്‍ ധര്‍മസേന നാലാം അമ്പയറാണ്. റിച്ചി റിച്ചാര്‍ഡ്‌സനാണ് മാച്ച് റഫറി.

ജൂണ്‍ ഏഴ് മുതല്‍ 11 വരെയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം. 12ാം തിയതി റിസര്‍വ് ഡേയും ഉണ്ട്. ഇംഗ്ലണ്ടിലെ ഓവലിലാണ് കലാശപ്പോരാട്ടം. 

തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇല്ലിങ്‌വര്‍ത് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളി നിയന്ത്രിക്കാനെത്തുന്നത്. കഴിഞ്ഞ തവണ ഇന്ത്യയെ വീഴ്ത്തി ന്യൂസിലന്‍ഡ് കിരീടം നേടിയ മത്സരം 59കാരനാണ് നിയന്ത്രിച്ചത്. 64ാം ടെസ്റ്റ് മത്സരം നിയന്ത്രക്കാനാണ് ഇല്ലിങ്‌വര്‍ത ഒരുങ്ങുന്നത്. 

48 ടെസ്റ്റ് മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുള്ള അമ്പയറാണ് ഗഫാനി. അദ്ദേഹത്തിന്റെ 49ാം ടെസ്റ്റാണ് ഫൈനല്‍ പോരാട്ടം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

തുടര്‍ച്ചയായി നാലാം തവണയും മികച്ച താരത്തിനുള്ള പുരസ്‌കാരം; റെക്കോര്‍ഡിട്ട് എംബാപ്പെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com