ശുഭ്മാന്‍ ഗില്‍/ ട്വിറ്റർ
ശുഭ്മാന്‍ ഗില്‍/ ട്വിറ്റർ

'സ്‌പൈഡര്‍മാന്‍ പോലുള്ള പടമാണെങ്കില്‍ ഒരു കൈ നോക്കാം'

1993ലെ ലോക കപ്പ് ഇന്ത്യ നേടിയില്ലായിരുന്നെങ്കില്‍ നമുക്ക് സച്ചിന്‍ എന്ന കളിക്കാരന്‍ ഉണ്ടാവുമായിരുന്നോ?

ന്യൂഡല്‍ഹി: സ്‌പൈഡര്‍മാന്‍ പോലെയുള്ള പടമണെങ്കില്‍ അഭിനയത്തിലും ഒരു കൈ നോക്കാന്‍ തയാറെന്ന്, സ്റ്റാര്‍ ബാറ്റര്‍ ശുഭ്മാന്‍ ഗില്‍. അഭിനയത്തിന് സമയം കിട്ടുമോയെന്ന് ഉറപ്പില്ലെന്നും എന്നാല്‍ സ്‌പൈഡര്‍മാന്‍ പോലെയുള്ള പടമാണെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കില്ലെന്നും ഗില്‍ പറഞ്ഞു.

ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെ, ഗില്‍ ഡബ് ചെയ്ത സ്‌പൈഡര്‍മാന്‍ ചിത്രം അടുത്തയാഴ്ച തീയറ്ററുകളില്‍ എത്തുകയാണ്. സ്‌പൈഡര്‍മാന്‍ എക്രോസ് സ്‌പൈഡര്‍ വേഴ്‌സ് ഹിന്ദി, പഞ്ചാബി ഭാഷകളിലാണ് ഗില്‍ ഡബ് ചെയ്തിരിക്കുന്നത്.

ഇഷ്ടപ്പെട്ട സൂപ്പര്‍ ഹീറോ പടം ഏതെന്നു ചോദിച്ചാല്‍ സ്‌പൈഡര്‍മാന്‍ എന്ന് കണ്ണടച്ച് ഉത്തരം പറയുമെന്ന്, പിടിഐയുമായുള്ള അഭിമുഖത്തില്‍ ഗില്‍ പറഞ്ഞു. താന്‍ ആദ്യം കണ്ട സൂപ്പര്‍ ഹീറോ സിനിമയാണത്. സ്‌പൈഡര്‍മാന്റെ ഭാഗമായതില്‍ പഞ്ചാബിലെ ബാല്യകാല സുഹൃത്തുക്കളെല്ലാം വിളിച്ച് സന്തോഷം അറിയിച്ചില്ലെന്ന് ഗില്‍ പറഞ്ഞു.

ഇഷ്ടപ്പെട്ട സിനിമയേത് എന്നതിന് ഉത്തരം പറയും പോലെ എളുപ്പമല്ല ക്രിക്കറ്റിലെ ഇഷ്ടതാരം ആരെന്ന ചോദ്യം എന്നാണ് ഗില്ലിന്റെ പക്ഷം. ഗാവസ്‌കര്‍, ബ്രാഡ്മാന്‍, സച്ചിന്‍, കോഹ്ലി തുടങ്ങി ഓരോരുത്തരും ഓരോ തലമുറയെ പ്രചോദിപ്പിച്ചവരാണെന്ന് ഗില്‍ പറഞ്ഞു.

ആരാണ് മികച്ചത് എന്ന ഈ ചര്‍ച്ച അര്‍ഥമില്ലാത്തതാണ്. ചിലപ്പോള്‍ ആളുകള്‍ ഗാവസ്‌കറാണോ ബ്രാഡ്മാന്‍ ആണോ മികച്ചത് എന്നു ചര്‍ച്ച ചെയ്യുന്നു, ചിലര്‍ സച്ചിനാണോ കോഹ്ലിയാണോ മികച്ചയാള്‍ എന്നാണ് അന്വേഷിക്കുന്നത്. ഇത്തരം ചര്‍ച്ചകളിലൊക്കെ എന്താണ് കാര്യം? ഓരോരുത്തരും ഓരോ തലമുറയെ പ്രചോദിപ്പിച്ചവരാണ്. ഗാവസ്‌കര്‍ ആ തലമുറയെ എത്രമാത്രം പ്രചോദിപ്പിച്ചെന്നു നോക്കൂ, 1993ലെ ലോക കപ്പ് ഇന്ത്യ നേടിയില്ലായിരുന്നെങ്കില്‍ നമുക്ക് സച്ചിന്‍ എന്ന കളിക്കാരന്‍ ഉണ്ടാവുമായിരുന്നോ? 2011ലെ ലോകകപ്പ് നമ്മള്‍ നേടിയില്ലായിരുന്നെങ്കില്‍ താന്‍ ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കപ്പെടുമായിരുന്നോയെന്ന് അറിയില്ലെന്നും ഗില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com