മാസ്‌കും സണ്‍ഗ്ലാസും ധരിച്ച് മറൈന്‍ ഡ്രൈവില്‍ കാമറാമാനായി സൂര്യകുമാര്‍; ഒടുവില്‍ പിടികൊടുത്തു, വീഡിയോ 

മുബൈ മറൈന്‍ഡ്രൈവില്‍ ആരാധകരുടെ പ്രതികരണങ്ങള്‍ എടുക്കുന്ന താരത്തിന്റെ വീഡിയോ ബിസിസിഐ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലും പങ്കിട്ടു. 
സൂര്യകുമാര്‍ /ബിസിസിഐ
സൂര്യകുമാര്‍ /ബിസിസിഐ

മുംബൈ: ലോകകപ്പിലെ 33മത്തെ മത്സരത്തില്‍ വ്യാഴാഴ്ച ഇന്ത്യ ശ്രീലങ്കയെ നേരിടുകയാണ്.മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം. മത്സരത്തിന് മുമ്പായി ഇന്ത്യയുടെ സൂപ്പര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ക്യാമറാമാന്റെ വേഷത്തില്‍ ആരാധകര്‍ക്ക് മുന്നിലെത്തി. മുബൈ മറൈന്‍ഡ്രൈവില്‍ ആരാധകരുടെ പ്രതികരണങ്ങള്‍ എടുക്കുന്ന താരത്തിന്റെ വീഡിയോ ബിസിസിഐ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലും പങ്കിട്ടു. 

ടീം ഹോട്ടലില്‍ നിന്ന് പുറത്തുപോകുന്നതിന് മുമ്പ്, താനും തന്റെ ടീമും ക്രിക്കറ്റിനെക്കുറിച്ച് നാട്ടിലുള്ളവരുമായി സംസാരിക്കുമെന്ന് സൂര്യകുമാര്‍ പറയുന്നതും വീഡിയോയിലുണ്ട്. ''ഇന്ന് ഞാന്‍ ഒരു ക്യാമറാ പേഴ്‌സന്റെ വേഷമിടാന്‍ പോകുകയാണ്, ഞങ്ങള്‍ ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കും, തെരുവില്‍ കുറച്ച് ഉല്ലസിക്കും'' സൂര്യകുമാര്‍ പറഞ്ഞു. 

ക്യാമറാപേഴ്‌സനായപ്പോള്‍ ആരാധകര്‍ തന്നെ തിരിച്ചറിയാതിരിക്കാന്‍ ഫുള്‍കൈ ഷര്‍ട്ടും സണ്‍ഗ്ലാസും തൊപ്പിയും ഒപ്പം മാസ്‌കും ധരിച്ചാണ് താരം പൊതുനിരത്തിലിറങ്ങിയത്. 

ക്യാമറാമാന്‍ സൂര്യകുമാര്‍ ആണെന്ന് തിരച്ചറിയാതെ ഒരു ആരാധകന്‍ സൂര്യകുമാറിനെ ഏറെ പുകഴ്ത്തുകയും താരത്തെ കാണുന്നത് സന്തോഷം തരുന്ന കാര്യമാണെന്നും പറഞ്ഞു. താരത്തിന് വാങ്കഡെയില്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആരാധകന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. 'അദ്ദേഹം (സൂര്യകുമാര്‍ യാദവ്) കളിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. അദ്ദേഹം കളിക്കുന്നത് കാണുമ്പോഴെല്ലാം ഞാന്‍ ചിന്തിക്കുന്നത് എങ്ങനെയാണ് ഈ ഷോട്ടുകള്‍ അടിക്കുന്നത് എന്നാണ്, അതുകൊണ്ട് തന്നെ അദ്ദേഹം 'മിസ്റ്റര്‍ 360' ആണ്. സൂര്യകുമാര്‍ കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ്. വാങ്കഡെയില്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.'' ആരാധകന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com