സഞ്ജുവിനെ വീണ്ടും തഴഞ്ഞു; സൂര്യകുമാര്‍ ക്യാപ്റ്റന്‍; ഓസ്ട്രേലിയക്കെതിരായ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

By സമകാലിക മലയാളം ഡെസ്ക്   |   Published: 20th November 2023 10:13 PM  |  

Last Updated: 20th November 2023 10:13 PM  |   A+A-   |  

india

ചിത്രം: ട്വിറ്റർ

 

മുംബൈ: ലോകകപ്പിനു പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സൂര്യ കുമാര്‍ യാദവാണ് ടീമിന്റെ ക്യാപ്റ്റന്‍. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ഇത്തവണയും ടീമിലേക്ക് പരിഗണിച്ചില്ല. ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ എന്നിവരാണ് വിക്കറ്റ് കീപ്പര്‍മാര്‍.

ഋതുരാജ് ഗെയ്ക്‌വാദാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. റിങ്കു സിങ്, മുകേഷ് കുമാര്‍ അടക്കമുള്ളവരും ടീമില്‍ ഇടം കണ്ടു.  

ഈ മാസം 23, 26, 28, ഡിസംബര്‍ 1, 3 തീയതികളിലാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര. നവംബര്‍ 26ലെ മത്സരം തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അരങ്ങേറും. 

ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്‌വാദ്, ഇഷാന്‍ കിഷന്‍, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, വാഷിങ്ടന്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ശിവം ഡുബെ, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, അവേശ് ഖാന്‍, മുകേഷ് കുമാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മൂന്ന് പുതുമുഖങ്ങള്‍, മിര്‍ ഹംസ തിരിച്ചെത്തി; ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള പാക് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ