കൊളംബോ: പാകിസ്ഥാനെതിരായ ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ ഏകദിനത്തില്‍ 50 അര്‍ധ ശതകങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു. പാകിസ്ഥാനെതിരെ ഇത് ഏഴാം തവണയാണ് നായകന്‍ അമ്പത് കടക്കുന്നത്.
49 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം രോഹിത് 56 റണ്‍സ് അടിച്ചെടുത്തു. പാക് പേസ് ആക്രമണത്തെ കടന്നാക്രമിച്ചാണ് രോഹിത് കളം വിട്ടത്. തുടക്കത്തില്‍ പ്രതിരോധിച്ചു കളിച്ച രോഹിത് പിന്നീട് ഗിയര്‍ മാറ്റുകയായിരുന്നു. ശുഭ്മാന്‍ ഗില്ലിനൊപ്പം ഓപ്പണിങില്‍ 121 റണ്‍സെന്ന മികച്ച കൂട്ടുകെട്ടും രോഹിത് തീര്‍ത്തു.
നടപ്പ് ഏഷ്യാ കപ്പില്‍ നായകന്‍ അടിച്ചെടുക്കുന്ന തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ച്വറിയാണിത്. ഏകദിനത്തില്‍ പതിനായിരം റണ്‍സെന്ന നാഴികക്കല്ലിലേക്ക് അല്‍പ്പം റണ്‍സ് കൂടി മതിയായിരുന്നു രോഹിതിനു. പക്ഷേ അതിനു സാധിച്ചില്ല. 78 റണ്‍സില്‍ ഈ ഇന്നിങ്‌സ് എത്തിയിരുന്നെങ്കിലും താരം 10000 റണ്‍സിലും എത്തുമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക