പരമ്പര തൂത്തുവാരാന്‍ ഇന്ത്യ; ഗില്ലിനും ശാര്‍ദുലിനും വിശ്രമം; രോഹിതും കോഹ് ലിയും തിരിച്ചെത്തും

By  സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2023 09:15 AM  |  

Last Updated: 26th September 2023 10:07 AM  |   A+A-   |  

INDIA_CRI

ഇന്ത്യന്‍ ടീം

 

രാജ്‌കോട്ട്: ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പരയിലെ അവസാന ഏകദിന മത്സരം നാളെ രാജ്‌കോട്ടില്‍ നടക്കും. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പയില്‍ ഇന്ത്യ ഉജ്ജ്വല ഫോമിലാണ്. ഇന്ന് വിജയം നേടാനായാല്‍ പരമ്പര ഇന്ത്യക്ക് തൂത്തുവാരാനാകും. ഇന്നത്തെ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വീരാട് കോഹ്‌ലിയും, ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തുകയും ചെയ്യും. 

ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ച ടീമില്‍ വലിയ മാറ്റങ്ങളുമായാകും ഇന്ത്യ അവസാന ഏകദിനത്തിനിറങ്ങുക. ഉജ്ജ്വല ഫോമില്‍ കളിക്കുന്ന ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ഗില്ലിനും ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യക്കായി ശുഭ്മാന്‍ ഗില്ലും ശ്രേയാംസ് അയ്യരും സെഞ്ച്വറി നേടിയിരുന്നു. ഇതിന് പിന്നാലെ വന്ന കെഎല്‍ രാഹുലും സൂര്യകൂമാര്‍ യാദവും അര്‍ധ സെഞ്ച്വറിയടിക്കുയും ചെയ്തു. ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റുകളും പ്രസിദ്ധ് കൃഷ്ണ രണ്ടുവിക്കറ്റും നേടിയിരുന്നു.

രോഹിത്, കോഹ്ലി, പാണ്ഡ്യ എന്നിവര്‍ തിരിച്ചെത്തുന്നതോടെ റിസര്‍വ് താരങ്ങളായ പ്രസിദ്ധ്, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്‍ പ്ലെയിംഗ് ഇലവന്റെ ഭാഗമാകില്ല. മൂന്നാം ഏകദിനത്തില്‍ വിശ്രമം അനുവദിച്ച ശാര്‍ദുല്‍ ഠാക്കൂറിന് പകരമാണ് പാണ്ഡ്യ ഇറങ്ങുന്നത്. അവസാന കളിയും ജയിച്ച് ആത്മവിശ്വാസത്തോടെ ലോകകപ്പിലേക്ക് പോകാനാകും ടീം ഇന്ത്യ ശ്രമിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഏഷ്യന്‍ ഗെയിംസില്‍ രണ്ടാം സ്വര്‍ണം; ക്രിക്കറ്റില്‍ ലങ്കയെ വീഴ്ത്തി ഇന്ത്യന്‍ വനിതകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ