തോല്‍വി; ചെന്നൈ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി; കൊല്‍ക്കത്ത തലപ്പത്ത്

ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴാം സ്ഥാനത്തേക്ക് കയറി
ചെന്നൈ ടീം
ചെന്നൈ ടീംട്വിറ്റര്‍

വിശാഖപട്ടണം: ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ടാം സ്ഥാനത്തേക്കിറങ്ങി. ഡല്‍ഹി ക്യാപിറ്റല്‍സിനോടു തോറ്റതോടെയാണ് അവര്‍ക്ക് ഒന്നാം സ്ഥാനം നഷ്ടമായത്. സീസണിലെ ആദ്യ ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു.

ചെന്നൈ രണ്ടാം സ്ഥാനത്തേക്കിറങ്ങിയപ്പോള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. രണ്ട് മത്സരങ്ങളില്‍ നിന്നു രണ്ട് ജയവുമായി അവര്‍ക്ക് നാല് പോയിന്റുകള്‍. നെറ്റ് റണ്‍റേറ്റ് 1.047. ചെന്നൈക്ക് മൂന്ന് കളികളില്‍ നിന്നു നാല് പോയിന്റുകള്‍. നെറ്റ് റണ്‍ റേറ്റ് 0.976.

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് മൂന്നാമത്. അവര്‍ക്കും രണ്ട് കളികളില്‍ നിന്നു രണ്ട് ജയവുമായി നാല് പോയിന്റുകള്‍. നെറ്റ് റണ്‍ റേറ്റ് 0.800.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാലാം സ്ഥാനത്ത് മൂന്ന് കളികളില്‍ നിന്നു രണ്ട് ജയവുമായി നാല് പോയിന്റോടെ ഗുജറാത്ത് ടൈറ്റന്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അഞ്ചാം സ്ഥാനത്തും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആറാമതും നില്‍ക്കുന്നു. പഞ്ചാബാണ് എട്ടാം സ്ഥാനത്ത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഒന്‍പതാമതും അവസാന സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സും നില്‍ക്കുന്നു.

തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റാണ് ഡല്‍ഹി ചെന്നൈക്കെതിരെ കളിക്കാനിറങ്ങിയത്. ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് കളത്തില്‍ മടങ്ങിയെത്തിയ ഋഷഭ് പന്ത് അര്‍ധ സെഞ്ച്വറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയത് ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണായകമായി. ഡേവിഡ് വാര്‍ണറും അര്‍ധ സെഞ്ച്വറി നേടി.

ചെന്നൈ ടീം
തകരാതെ നിന്നത് 37 വര്‍ഷം! ബൗളിങിലും ബാറ്റിങിലും റെക്കോര്‍ഡിട്ട് ചാര്‍ളി ഡീന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com