എറിഞ്ഞിട്ട് മായങ്ക്, ചിന്നസ്വാമിയിൽ ആർസിബി വീണു; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ വിജയം 28 റൺസിന്

ലഖ്നൗ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബം​ഗളൂരു 19.4 ഓവറില്‍ 153 റണ്‍സിന് എല്ലാവരും പുറത്തായി
 വിക്കറ്റെടുത്ത മായങ്കിന്‍റെ സന്തോഷം
വിക്കറ്റെടുത്ത മായങ്കിന്‍റെ സന്തോഷം പിടിഐ

ബം​ഗളൂരു: ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വിജയം. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 28 റൺസിനാണ് ആർസിബിയെ സൂപ്പർ ജയന്റ്സ് വീഴ്ത്തിയത്. ലഖ്നൗ ഉയർത്തിയ 182 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബം​ഗളൂരു 19.4 ഓവറില്‍ 153 റണ്‍സിന് എല്ലാവരും പുറത്തായി. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവാണ് ആര്‍സിബിയെ തകര്‍ത്തത്.

ടോസ് നേടിയ ബം​ഗളൂരു ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്വിന്റണ്‍ ഡി കോക്കിന്റെ മികവിലാണ് ലഖ്നൗ മികച്ച സ്കോറിലെത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബം​ഗളൂരു ഓപ്പൺമാരായ വിരാട് കോലിയും ഫാഫ് ഡുപ്ലെസിയും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. എന്നാൽ സ്കോർ 40ൽ നിൽക്കെ ദേവ്‍ദത്ത് പടിക്കലിന്റെ ബോളിൽ കോലി പുറത്തായി. പിന്നാലെ ഫാഫ് ഡു പ്ലെസിസ് (19), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0) കാമറോൺ ഗ്രീനി(9) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി.

 വിക്കറ്റെടുത്ത മായങ്കിന്‍റെ സന്തോഷം
ആരാധകന്‍ കുതിച്ചെത്തി, ഞെട്ടി പിന്മാറി രോഹിത്, ഐപിഎല്ലില്‍ സുരക്ഷാ വീഴ്ച, വിഡിയോ

58–4 എന്ന നിലയിൽ ബംഗളൂരു തകർന്നു. വിക്കറ്റ് കീപ്പർ അനുജ് റാവത്തിനെ കൂട്ടുപിടിച്ച് രജത് പടിദാർ ബംഗളൂരുവിനെ കരകയറ്റാൻ ശ്രമം നടത്തിയെങ്കിലും സ്കോർ 94ൽ നിൽക്കെ അനുജും മടങ്ങി. മയങ്കിന്റെ പന്തിൽ രജത്(21 പന്തിൽ 29) പുറത്തായതോടെ ബം​ഗളൂരു വീണ്ടും സമ്മർദത്തിലായി. ദിനേഷ് കാര്‍ത്തിക് (4), മായങ്ക് ദാഗര്‍ (0), മുഹമ്മദ് സിറാജ് (12) എന്നിവർക്കും കാര്യമായൊന്നും ചെയ്യാനായില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്‌നൗ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. 56 പന്തില്‍ 81 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കാണ് ടോപ് സ്‌കോറര്‍. നിക്കോളാസ് പുരാന്‍ 21 പന്തില്‍ പുറത്താവാതെ 40 റണ്‍സ് നേടിയത് ലക്‌നൗ ഇന്നിങ്‌സിന് തുണയായി. ആര്‍സിബിക്ക് വേണ്ടി ഗ്ലെന്‍ മാക്സ്വെല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com