ആഭ്യന്തര കലാപം: ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസയുടെ വീടിന് തീയിട്ട് പ്രക്ഷോഭകാരികള്‍

മൊര്‍താസ 117 മത്സരങ്ങളില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ നായകനായിട്ടുണ്ട്.
Mashrafe Mortaza’s house set on fire by protestors in Bangladesh
എക്‌സ്
Published on
Updated on

ധാക്ക: ബംഗ്ലാദേശില്‍ തുടരുന്ന ആഭ്യന്തരകലാപത്തില്‍ ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍താസയുടെ വീടിന് തീയിട്ട് പ്രക്ഷോഭകാരികള്‍. ബംഗ്ലാദേശിലെ ഖുല്‍ന ഡിവിഷനിലെ നരെയില്‍-2 നിയോജകമണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ മൊര്‍ത്താസ 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സ്ഥാനാര്‍ത്ഥിയായാണ് വിജയിച്ചത്.

പ്രക്ഷോഭകാരികള്‍ മൊര്‍താസയുടെ വീട് ആക്രമിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടക്കുമ്പോള്‍ മൊര്‍ത്താസ വീട്ടിലില്ലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Mashrafe Mortaza’s house set on fire by protestors in Bangladesh
ബംഗ്ലാദേശില്‍ ആഭ്യന്തര കലാപം: വനിതാ ടി20 ലോകകപ്പ് വേദി സംബന്ധിച്ച് അനിശ്ചിതത്വം

മൊര്‍താസ 117 മത്സരങ്ങളില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ നായകനായിട്ടുണ്ട്. 36 ടെസ്റ്റുകളിലും 220 ഏകദിനങ്ങളിലും 54 ടി20യിലുമായി 390 അന്താരാഷ്ട്ര വിക്കറ്റുകളും 2,955 റണ്‍സും താരം നേടിയിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മൊര്‍താസ 2018 ല്‍ ഷേഖ് ഹസീനയുടെ അവാമി ലീഗില്‍ ചേരുകയും നരെയില്‍-2 മണ്ഡലത്തില്‍ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.

ആഭ്യന്തരകലാപം രൂക്ഷമായതോടെ രാജ്യം വിട്ട ഷേഖ് ഹസീനയുടെ ഔദ്യോഗിക വസതിയിലേക്കും പ്രക്ഷോഭകാരികള്‍ ഇരച്ചുകയറിയിരുന്നു. വസതിയിലെ ടിവി, ഫര്‍ണിച്ചര്‍, ഉള്‍പ്പെടെ പല സാധനങ്ങളും, വസ്ത്രങ്ങളും പ്രതിഷേധക്കാര്‍ അപഹരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com