ന്യഡല്‍ഹി: ഒളിംപിക്‌സ് ഫൈനലില്‍ വിനേഷ് ഫോഗട്ടിനെ അയോഗ്യതയാക്കിയതില്‍ അട്ടിമറിയെന്ന് ഗുസ്തി താരം വിജേന്ദര്‍ സിങ്. ഫൈനല്‍ മത്സരത്തിന് തൊട്ടുമുന്‍പായി ഇങ്ങനെ ഉണ്ടായത് ഞെട്ടിപ്പിക്കുന്നതാണെന്നും പ്രധാന മത്സരങ്ങള്‍ക്ക് മുന്‍പായി ഭാരം നിലനിര്‍ത്തേണ്ടത് എങ്ങനെയെന്ന് താരങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാത്രികൊണ്ട് അത്‌ലറ്റുകള്‍ക്ക് അഞ്ച് മുതല്‍ ആറ് കിലോഗ്രാം വരെ കുറക്കാം, അപ്പോള്‍ 100 ഗ്രാമിന് എന്താണ് പ്രശ്‌നം?. ആര്‍ക്കൊക്കെയോ പ്രശ്നങ്ങളുണ്ടായെന്നും അതിനാലാണ് അയോഗ്യയാക്കാനുള്ള നടപടി സ്വീകരിച്ചതെന്നും തനിക്ക് തോന്നുന്നു. ഇന്ത്യ കായികരാഷ്്ട്രമായി ഉയരുന്നത് കാണാന്‍ ഇഷ്ടമില്ലാത്തവരാണ് ഈ അട്ടിമറിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ഒളിംപിക്‌സില്‍ അവളുടെ പ്രകടനം അത്രമേല്‍ മികച്ചതായിരുന്നു. വിനേഷിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തില്‍ ഒരു തെറ്റുണ്ടാവുമെന്ന് താന്‍ കരുതുന്നില്ല. ഇത്രയും കാലം അവളുടെ കരിയര്‍ അങ്ങനെയായിരുന്നു. ഇവിടെ സംഭവിച്ചത് ഒട്ടും നല്ല കാര്യമല്ല. ഏറെ വിഷമമുണ്ടെന്നും വിജേന്ദര്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഭാരം കൂടിയതിനെത്തുടര്‍ന്ന് ഒളിംപിക്‌സില്‍ നിന്നും അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് പിന്തുണയുമായി ഒളിംപ്യന്‍ അഭിനവ് ബിന്ദ്ര. യഥാര്‍ഥ ചാമ്പ്യനാകാന്‍ ചിലപ്പോള്‍ ഒരു സ്വര്‍ണമെഡല്‍ ആവശ്യമില്ലെന്നാണ് ബിന്ദ്ര എക്‌സില്‍ കുറിച്ചത്. 'പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. ആളുകള്‍ക്ക് യഥാര്‍ഥ ചാമ്പ്യനാകാന്‍ ചിലപ്പോള്‍ സ്വര്‍ണമെഡല്‍ ആവശ്യമില്ല'', അഭിനവ് ബിന്ദ്രയുടെ എക്സില്‍ എഴുതി.
കനത്ത തിരിച്ചടി വേദനിപ്പിക്കുന്നുവെന്നും വിനേഷ് ഫോഗട്ട് ചാംപ്യന്‍മാരില്‍ ചാംപ്യനാണെന്നും ശക്തമായി തിരിച്ചു വരണമെന്നും പ്രധാനമന്ത്രി മോദി പ്രതികരിച്ചു.
കലാശപ്പോരിനു മുന്നോടിയായി ഇന്നു രാവിലെ നടന്ന ഭാരപരിശോധനയില്‍ 100 ഗ്രാം തൂക്കം വ്യത്യാസം വന്നതോടെയാണ് വിനേഷ് ഫോഗട്ടിനെ ഒളിംപിക്‌സ് അസോസിയേഷന്‍ അയോഗ്യയാക്കിയത്. നേരത്തെ, കടുത്ത പോരാട്ടത്തില്‍ പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം യുയി സുസാക്കി, ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാംപ്യനും 2018ലെ ലോക ചാംപ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവുമായ ഒക്‌സാന ലിവാച്ച് എന്നിവരെ തോല്‍പ്പിച്ചാണ് വിനേഷ് ഫോഗട്ട് സെമിയില്‍ ഇടംപിടിച്ചത്. അവിടെ ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മന്‍ ലോപസിനെ 50ന് മലര്‍ത്തിയടിച്ചാണ് വിനേഷ് സ്വപ്ന ഫൈനലിന് ടിക്കറ്റെടുത്തത്. വിനേഷ് അയോഗ്യതയായതോടെ ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മന്‍ ഫൈനലില്‍ കടന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ