പാരിസ്: ഒളിംപിക്‌സ് ഗോദയില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഭാരം ക്രമീകരിക്കാന്‍ കഴിഞ്ഞ രാത്രിയില്‍ വിശ്രമമില്ലാതെ കഠിനമായ വ്യായാമത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്.
രണ്ടു കിലോയാണ് ഫൈനല്‍ മത്സരത്തിനു മുന്പായി വിനേഷ് കുറയ്ക്കേണ്ടിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി കഠിന ശ്രമം നടത്തി. എന്നാല്‍ രാവിലെ ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലായി കണ്ടെത്തുകയായിരുന്നു.
സെമി ഫൈനല്‍ മത്സരത്തിന് ശേഷം വിനേഷിനെ പരിശീലന വേഷത്തില്‍ കണ്ടതായും രാത്രി മുഴുവനും ഉറങ്ങാതെ ഭാരം കുറയ്ക്കുന്നതിനുള്ള കായിക അധ്വാനത്തിലായിരുന്നുവെന്നു താരമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയില്‍ 50 കിലോയേക്കാര്‍ 100 ഗ്രാം ഭാരമുള്ളതായി കണ്ടെത്തുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അതേസമയം കഠിനമായ ശാരീരിക പരിശീലനത്തെ തുടര്‍ന്ന് താരത്തെ നിര്‍ജലീകരണം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒളിംപിക് വില്ലേജിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ് താരം. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ വിശ്രമിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.
ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത നേരിടേണ്ടിവന്നിരിക്കുന്നത്. വനിതകളുടെ 50 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ സെമിയില്‍ ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫൈനലില്‍ എത്തിയത്.
മൂന്നാം ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന വിനേഷ് ഫോഗട്ട് , ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കുന്ന ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായിട്ടാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ