ന്യൂഡല്‍ഹി: ഭാരം കൂടിയതിനെത്തുടര്‍ന്ന് ഒളിംപിക്‌സില്‍ നിന്നും അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് പിന്തുണയുമായി ഒളിംപ്യന്‍ അഭിനവ് ബിന്ദ്ര. യഥാര്‍ഥ ചാമ്പ്യനാകാന്‍ ചിലപ്പോള്‍ ഒരു സ്വര്‍ണമെഡല്‍ ആവശ്യമില്ലെന്നാണ് ബിന്ദ്ര എക്‌സില്‍ കുറിച്ചത്.
''പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. ആളുകള്‍ക്ക് യഥാര്‍ഥ ചാമ്പ്യനാകാന്‍ ചിലപ്പോള്‍ സ്വര്‍ണമെഡല്‍ ആവശ്യമില്ല'', അഭിനവ് ബിന്ദ്രയുടെ എക്സില്‍ എഴുതി.
കനത്ത തിരിച്ചടി വേദനിപ്പിക്കുന്നുവെന്നും വിനേഷ് ഫോഗട്ട് ചാംപ്യന്‍മാരില്‍ ചാംപ്യനാണെന്നും ശക്തമായി തിരിച്ചു വരണമെന്നും പ്രധാനമന്ത്രി മോദി പ്രതികരിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കുന്ന ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായി ഏറ്റുമുട്ടാനിരിക്കേയാണ് തിരിച്ചടി ഉണ്ടായത്. മെഡല്‍ ഉറപ്പിച്ച് ഫൈനലില്‍ കടന്ന വേളയിലാണ് ഇന്ത്യയെ ഒന്നാകെ നിരാശപ്പെടുത്തി വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി എന്ന വാര്‍ത്ത പുറത്തുവന്നത്.
ബുധനാഴ്ച രാവിലെ നടന്ന ഭാരപരിശോധനയില്‍, അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം അധികമാണെന്ന് കണ്ടെത്തിയെന്ന് ഇന്ത്യന്‍ പരിശീലകന്‍ അറിയിച്ചു. ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത നേരിടേണ്ടിവന്നിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ