ന്യൂഡല്‍ഹി: ഒളിംപിക്‌സ് ഫൈനലില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഫോഗട്ടിന്റെ വിരമിക്കലില്‍ പ്രതികരിച്ച് ബജ്റംഗ് പൂനിയ. വിനേഷ് തോറ്റതല്ലെന്നും, തോല്‍പ്പിച്ചതാണെന്നും ഒളിംപിക്‌സ് മെഡല്‍ ജേതാവ് കൂടിയായ ബജ്റംഗ് പൂനിയ എക്‌സില്‍ കുറിച്ചു.
'വിനേഷ് നിങ്ങള്‍ തോറ്റതല്ല, തോല്‍പ്പിച്ചതാണ്. ഞങ്ങളുടെ മനസ്സുകളില്‍ നിങ്ങള്‍ തന്നെയാണ് ഇപ്പോഴും വിജയി. താങ്കള്‍ ഇന്ത്യയുടെ മകള്‍ മാത്രമല്ല അഭിമാനം കൂടിയാണ്. വിനേഷിന്റെ വിരമിക്കല്‍ ട്വീറ്റ് പങ്കുവച്ച് ബജ്റംഗ് പൂനിയ കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പാരിസ് ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് ഇന്ന് പുലര്‍ച്ചെയാണ് തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. സ്വപ്നങ്ങള്‍ തകര്‍ന്നുവെന്നും ഇനി മത്സരിക്കാനുള്ള കരുത്തില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും ഫോഗട്ട് എക്‌സില്‍ കുറിച്ചു.
'ഗുഡ്‌ബൈ റസ്ലിങ്ങ്, ഞാന്‍ തോറ്റു, ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എന്റെ ധൈര്യം എല്ലാം തകര്‍ന്നു, ഇതില്‍ കൂടുതല്‍ ശക്തി എനിക്കില്ല. നിങ്ങളോടെല്ലാം ഞാന്‍ എന്നും കടപ്പെട്ടിരിക്കും, ക്ഷമിക്കണം' എന്നായിരുന്നു എക്സില്‍ ഹിന്ദിയില്‍ വിനേഷ് കുറിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ