പാരിസ്: ഇന്ത്യയുടെ ഗുസ്തി താരം അന്തിം പംഗലിന്റെ അക്രഡിറ്റേഷന്‍ റദ്ദാക്കി. സഹോദരിയെ നിഷ പംഗലിനെ നിയമ വിരുദ്ധമായി ഒളിംപിക്‌സ് വില്ലേജില്‍ കയറ്റാന്‍ ശ്രമിച്ചതിനാണ് നടപടി. അന്തിമിന്റെ അക്രഡിറ്റേഷന്‍ ഉപയോഗിച്ച് ഒളിംപിക് വില്ലേജില്‍ കയറാന്‍ ശ്രമിച്ച നിഷയെ പാരിസ് പൊലീസ് തടഞ്ഞിരുന്നു. പിന്നാലെ ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
'അച്ചടക്ക ലംഘനം ഫ്രഞ്ച് അധികൃതര്‍ ഐഒഎയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഗുസ്തി താരം അന്തിമിനേയും അവരുടെ കൂടെയുള്ള സ്റ്റാഫിനെയും തിരികെ അയക്കാന്‍ തീരുമാനിച്ചതായി' ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അച്ചടക്ക ലംഘനം ഫ്രഞ്ച് അധികൃതര്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ (ഐഒഎ) ശ്രദ്ധിയില്‍പ്പെടുത്തിയിട്ടുണ്ട്. അന്തിമിനെയും അവരുടെ കൂടെയുള്ള സ്റ്റാഫിനെയും തിരികെ ഇന്ത്യയിലേക്ക് അയക്കാന്‍ ഐഒഎ തീരുമാനിച്ചു.വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തില്‍ തുര്‍ക്കിയുടെ യെത്ഗില്‍ സെയ്‌നൊപ്പിനോട് അന്തിം പരാജയപ്പെട്ടിരുന്നു. മത്സരത്തിന് ശേഷം ഹോട്ടലില്‍ പോയ അന്തിം സഹോദരിയോട് ഒളിംപിക് വില്ലേജില്‍ പോയി തന്റെ സാധനങ്ങള്‍ എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ