പാരിസ്: ഭാരക്കൂടുതലിന്റെ പേരില്‍ ഒളിംപിക്‌സ് ഫൈനല്‍ മത്സരത്തിലേക്ക് സെമി ജയിച്ചിട്ടും അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട് സമര്‍പ്പിച്ച അപ്പീല്‍ അന്താരാഷ്ട്ര കായിക കോടതി സ്വീകരിച്ചു. വിഷയത്തില്‍ കോടതി വാദം കേള്‍ക്കും.
ഒളിംപ്കിസില്‍ തനിക്കു വെള്ളി മെഡല്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് വിനേഷ് അപ്പീല്‍ നല്‍കിയത്. ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സെമി ജയിച്ച ശേഷമാണ് നാടകീയ സംഭവങ്ങള്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബുധനാഴ്ച രാവിലെ നടന്ന ഭാര പരിശോധനയില്‍, അനുവദനീയമായതിനേക്കാള്‍ 100 ഗ്രാം അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താരത്തെ അയോഗ്യയാക്കിയത്. ഒളിംപിക്‌സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെയാണ് ഫോഗട്ടിന് അയോഗ്യത നേരിടേണ്ടിവന്നത്.
വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ വാര്‍ത്ത ഖേദത്തോടെയാണ് അറിയിക്കുന്നതെന്നു ഐഒഎ പ്രസ്താവനയില്‍ പറഞ്ഞു. രാത്രി മുഴുവന്‍ ടീം പരമാവധി ശ്രമിച്ചിട്ടും വിനേഷിന്റെ ഭാരം 50 കിലോഗ്രാമില്‍ കൂടുതലായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ