vinesh-phogat-s-record-breaking-career-achievements
വിനേഷ് ഫോഗട്ട്എക്‌സ്

മൂന്ന് തവണ കോമണ്‍വെല്‍ത്ത് ചാംപ്യന്‍, ഗുസ്തിയില്‍ 15 മെഡലുകള്‍, വിനേഷ് ഫോഗട്ടിന്റെ നേട്ടങ്ങള്‍

ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ സ്വര്‍ണം

പാരിസ് ഒളിംപിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വപ്നങ്ങള്‍ തകര്‍ന്നുവെന്നും ഇനി മത്സരിക്കാനുള്ള കരുത്തില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നുമാണ്. വിനേഷ് ഫോഗട്ട് എക്‌സില്‍ കുറിച്ചത്. പാരിസില്‍ നിന്ന് തിരിച്ചെത്തുന്ന വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് ജേതാവിന് നല്‍കുന്ന സ്വീകരണം ഒരുക്കുമെന്നാണ് ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി അറിയിച്ചിരിക്കുന്നത്. ഭാരപരിശോധനയില്‍ 100 ഗ്രാം തൂക്കം വ്യത്യാസം വന്നതോടെയാണ് വിനേഷ് ഫോഗട്ടിനെ ഒളിംപിക്‌സ് അസോസിയേഷന്‍ അയോഗ്യയാക്കിയത്.

1. 2013 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍

vinesh-phogat-s-record-breaking-career-achievements
വിനേഷ് ഫോഗട്ട് എക്‌സ്

2013 ഏഷ്യന്‍ ഗെയിംസില്‍ സീനിയര്‍ വിഭാഗം ഗുസ്തിയില്‍ വെങ്കല മെഡല്‍ നേട്ടത്തോടെ തുടക്കം, ഒരു വര്‍ഷത്തിന് ശേഷം ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും വെങ്കലം

2. ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ സ്വര്‍ണം

vinesh-phogat-s-record-breaking-career-achievements
വിനേഷ് ഫോഗട്ട് പിടിഐ

2014ല്‍ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ സ്വര്‍ണം, അടുത്ത അഞ്ച് വര്‍ഷത്തിനിടെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പുകളില്‍ മൂന്ന് വെള്ളിമെഡലുകളും രണ്ട് വെങ്കല മെഡലുകളും

3. ഓസ്‌ട്രേലിയയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ നേട്ടം

vinesh-phogat-s-record-breaking-career-achievements
വിനേഷ് ഫോഗട്ട് എക്‌സ്

2018 ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേട്ടം, ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം

4. 2019 ലെ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം

vinesh-phogat-s-record-breaking-career-achievements
വിനേഷ് ഫോഗട്ട് എക്‌സ്

2019 ലെ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം 2021 ല്‍ ഏഷ്യന്‍ ചാംപ്യന്‍ ഷിപ്പില്‍ ആദ്യ സ്വര്‍ണം

5. 2022 ല്‍ കോമണ്‍വെല്‍ത്തില്‍ മൂന്നാമത്തെ സ്വര്‍ണ മെഡല്‍

vinesh-phogat-s-record-breaking-career-achievements
വിനേഷ് ഫോഗട്ട് എക്‌സ്

2022 ല്‍ കോമണ്‍വെല്‍ത്തില്‍ മൂന്നാമത്തെ സ്വര്‍ണവും, ലോക ചാംപ്യന്‍ഷിപ്പില്‍ രണ്ടാമത്തെ വെങ്കലവും

6. 2013 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജൂനിയര്‍ വിഭാഗത്തില്‍ വെള്ളിമെഡല്‍

vinesh-phogat-s-record-breaking-career-achievements
വിനേഷ് ഫോഗട്ട് പിടിഐ

2013 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജൂനിയര്‍ വിഭാഗത്തില്‍ വെള്ളിമെഡലും വിനേഷ് ഫോഗട്ട് നേടിയിട്ടുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com