സ്പാനിഷ് ലാ ലിഗയിലെ പ്രമുഖ ടീമായ ബാഴ്‌സലോണ ഒല്‍മോയുമായി കരാർ ഒപ്പുവെച്ചു.
ജര്‍മന്‍ ബുണ്ടസ് ലീഗ ക്ലബ് ആര്‍ബി ലെയ്പ്‌സിഗില്‍ നിന്നാണ് ഒല്‍മോ കറ്റാലന്‍ സംഘത്തിലേക്ക് വരുന്നത്.
ആറ് വര്‍ഷത്തെ കരാറാണ് 26കാരനുമായി ക്ലബ് ഒപ്പിട്ടിരിക്കുന്നത്.
ലാ മാസിയ അക്കാദമിയിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമായി മാറിയ ഒല്‍മോ പക്ഷേ ബാഴ്‌സ സീനിയര്‍ ടീമില്‍ ഇതുവരെ കളിച്ചിട്ടില്ല.
2014ല്‍ ഡൈനാമോ സാഗ്രെബിലേക്കാണ് താരം പോയത്. പിന്നീടാണ് ലെയ്പ്‌സിഗിലെത്തുന്നത്. 2014 മുതല്‍ 2020 വരെ സാഗ്രെബില്‍. പിന്നീട് 2020 മുതല്‍ 24 വരെ ലെയ്പ്സിഗില്‍.
സ്പെയിനിനു യൂറോ കപ്പ് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക്. ടൂര്‍ണമെന്റില്‍ നിര്‍ണായകമായ മൂന്ന് ഗോളുകള്‍ താരം നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ