പാരിസ്: ഒറ്റ ശ്രമത്തിലെ ദൂരമാണ് പാരിസ് ഒളിംപിക്‌സില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി മെഡല്‍ സമ്മാനിച്ചത്. ജാവലിന്‍ ത്രോയില്‍ രണ്ടാം ശ്രമത്തില്‍ താരം കണ്ടെത്തിയ 89.45 മീറ്റര്‍ ദൂരമാണ് വെള്ളി മെഡലിന് അര്‍ഹനാക്കിയത്. നീരജിന്റെ ആദ്യത്തേതും രണ്ടാം ശ്രമത്തിന് ശേഷമുള്ള നാലു ശ്രമങ്ങളും ഫൗളായിരുന്നു.
നീരജിന്റെ നേട്ടത്തോടെ പാരിസിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇതോടെ അഞ്ചായി. നാല് വെങ്കല നേട്ടങ്ങളും ഒരു വെള്ളിയും. ഷൂട്ടിങ്ങില്‍ മൂന്ന് വെങ്കലവും പുരുഷ ഹോക്കിയില്‍ മറ്റൊന്നുമാണ് ഇന്ത്യ നേടിയത്. പാകിസ്ഥാന്റെ അര്‍ഷാദ് രണ്ടാം ശ്രമത്തില്‍ 92.97 മീറ്റര്‍ താണ്ടിയാണ് പുതിയ നേട്ടത്തിലെത്തി സ്വര്‍ണം സ്വന്തമാക്കിയത്. ഫൈനലില്‍ രണ്ട് തവണ മാത്രമാണ് 90 മീറ്റര്‍ ഒരു താരം താണ്ടിയത്. അത് രണ്ടും പാക് താരം തന്നെയാണ്.
വെള്ളിയില്‍ ഒതുങ്ങിയെങ്കിലും പാരിസിലും നീരജ് പുതിയ ചരിത്രമെഴുതി. ഒളിംപിക്സ് അത്ലറ്റിക്സില്‍ തുടരെ വ്യക്തിഗത മെഡല്‍ രണ്ട് തവണ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് മാറി. ഒളിംപിക്സ് അത്ലറ്റിക്സില്‍ സ്വര്‍ണവും പിന്നാലെ വെള്ളിയും നേടുന്ന ആദ്യ താരമായും നീരജ് തന്റെ പേര് എഴുതി ചേര്‍ത്തു.
നാട്ടില്‍ എത്തിയാല്‍ നീരജിന് ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്ത് നല്‍കുമെന്ന് നീരജിന്റെ അമ്മ എഎന്‍ഐയോട് പറഞ്ഞു. 'ഞങ്ങള്‍ക്ക് വളരെ സന്തോഷമുണ്ട്. ഞങ്ങള്‍ക്ക് വെള്ളിയും സ്വര്‍ണ്ണത്തിന് തുല്യമാണ്, സ്വര്‍ണ്ണം ലഭിച്ചവനും ഞങ്ങളുടെ മകനെപ്പോലെയാണ്. നീരജിന് പരിക്കേറ്റു, അതിനാല്‍ അവന്റെ പ്രകടനത്തില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. അവന്റെ ഇഷ്ടപ്പെട്ട ഭക്ഷണം ഞാന്‍ പാചകം ചെയ്യും,' നീരജിന്റെ അമ്മ സരോജ് ദേവി പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്ത്യയുടെ മെഡല്‍ നേട്ടം വര്‍ധിപ്പിക്കാന്‍ തന്റെ പേരക്കുട്ടി തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചെന്ന് നീരജിന്റെ മുത്തച്ഛന്‍ ധരം സിങ് ചോപ്ര പറഞ്ഞു. പരിക്കാണ് തന്റെ മകന്‍ രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളാന്‍ കാരണമെന്ന് അച്ഛന്‍ സതീഷ് കുമാര്‍ പറഞ്ഞു. 'എല്ലാവര്‍ക്കും അവരവരുടെ ദിവസമുണ്ട്. ഇന്ന് പാകിസ്ഥാന്റെ ദിനമായിരുന്നു. എന്നാല്‍ ഞങ്ങള്‍ വെള്ളി നേടി, അത് ഞങ്ങള്‍ക്ക് അഭിമാനകരമാണ്. ഗ്രോയിന്‍ പരിക്ക് മകന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു. രാജ്യത്തിനായി വെള്ളി നേടിയിട്ടുണ്ട്. ഞങ്ങള്‍ക്ക് സന്തോഷവും അഭിമാനവുമാണ്. എല്ലാ യുവാക്കള്‍ക്കും അദ്ദേഹത്തില്‍ നിന്ന് പ്രചോദനം ലഭിക്കും,'- നീരജിന്റെ പിതാവ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ