ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്‌സ് വെള്ളി മെഡല്‍ കരസ്ഥമാക്കിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നേരിട്ട് ഫോണില്‍ വിളിച്ച പ്രധാനമന്ത്രി അമ്മയുടെ സ്‌പോര്‍ട്സ്മാന്‍ സ്പിരിറ്റിനെ പ്രകീര്‍ത്തിച്ചു. നീരജിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചും മോദി ചോദിച്ചറിഞ്ഞു.
വെള്ളി മെഡല്‍ നേട്ടത്തിന് ശേഷം മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തില്‍ മകന്‍ പരിക്കുമായി മത്സരിച്ചതെന്ന് അമ്മ വെളിപ്പെടുത്തിയിരുന്നു. ഗ്രോയിന്‍ ഇന്‍ജുറിയും കൊണ്ടാണ് മകന്‍ കളത്തിലിറങ്ങിയതെന്നും അതുകൊണ്ട് വെള്ളി മെഡല്‍ സ്വര്‍ണത്തിന് തുല്യമാണെന്നായിരുന്നു അമ്മയുടെ പ്രതികരണം. ഈ പശ്ചാത്തലത്തിലാണ് നീരജിന്റെ ആരോഗ്യസ്ഥിതി പ്രധാനമന്ത്രി ചോദിച്ചറിഞ്ഞത്. സ്വര്‍ണം നേടിയ നദീമിനെയും നീരജിന്റെ അമ്മ സരോജ് ദേവി അഭിനന്ദിച്ചിരുന്നു. 'സ്വർണം നേടിയ നദീമും ഞങ്ങളുടെ മകൻ തന്നെയാണ്. കഠിനാധ്വാനം ചെയ്താണ് എല്ലാവരും ഒളിംപിക്‌സിൽ പങ്കെടുക്കുന്നത്.'- സരോജ് ദേവി പറഞ്ഞു. ഈ സ്പിരിറ്റ് മോദി എടുത്തുപറയുകയും ചെയ്തു.
ഇന്നലെ നടന്ന മത്സരത്തില്‍ സീസണിലെ ഏറ്റവും നല്ല പ്രകടനമാണ് നീരജ് കാഴ്ചവച്ചത്. എന്നാല്‍ 89.45 മീറ്റര്‍ ദുരം സ്വര്‍ണമെഡലിന് പര്യാപ്തമായിരുന്നില്ല. പാകിസ്ഥാന്‍ താരം അര്‍ഷദ് നദീമാണ് സ്വര്‍ണമെഡല്‍ നേടിയത്. 92.97 മീറ്റര്‍ ദുരമെന്ന റെക്കോര്‍ഡ് പ്രകടനത്തോടെയായിരുന്നു ചരിത്രനേട്ടം. 88.54 മീറ്റര്‍ ദൂരം എറിഞ്ഞ ഗ്രനാഡ താരം ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിനാണു വെങ്കല മെഡല്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒളിംപിക്‌സില്‍ രണ്ട് വ്യക്തിഗത മെഡല്‍ നേടിയതോടെ പട്ടികയില്‍ നാലാമത്തെ ഇന്ത്യന്‍ താരമായി നീരജ്. പിവി സിന്ധു (ബാഡ്മിന്റന്‍), സുശീല്‍ കുമാര്‍ (റെസ്ലിങ്), മനു ഭാക്കര്‍ (ഷൂട്ടിങ്) എന്നിവരാണ് മുന്‍പ് ഈ നേട്ടം കൈവരിച്ചവര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ