മുംബൈ: ഒളിംപിക്‌സ് ഫൈനലിലെത്തിയിട്ടും ഭാരക്കൂടതലിന്റെ പേരില്‍ അയോഗ്യത നേരിട്ട് പുറത്തായ ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിനു പിന്തുണയുമായി ഇതിഹാസ ബാറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അദ്ദേഹം വിനേഷിനു വെള്ളി മെഡലിനു അര്‍ഹതയുണ്ടെന്നു സച്ചിന്‍ വ്യക്തമാക്കി. അവരുടെ കൈയില്‍ നിന്നു മെഡല്‍ തട്ടിപ്പറിക്കുന്ന അവസ്ഥയാണ് നിലവിലെ നടപടികളെന്നും സച്ചിന്‍ വിമര്‍ശിച്ചു.
കുറിപ്പ്
'എല്ലാ കായിക ഇനങ്ങള്‍ക്കും നിയമങ്ങളുണ്ട്. ആ നിയമങ്ങള്‍ അതാത് സാഹചര്യങ്ങള്‍ക്കനുസരിച്ചാണ്. ചിലപ്പോള്‍ പുനരവലോകനം ചെയ്‌തേക്കാം. വിനേഷ് ഫോഗട്ട് ഫൈനലിലേക്ക് യോഗ്യത നേടിയ ശേഷമാണ് അയോഗ്യത നേരിട്ടത്. അര്‍ഹതപ്പെട്ട അവരുടെ മെഡല്‍ കൊള്ളയടിക്കുകയാണ് ചെയ്തിരിക്കുന്നത്. അര്‍ഹത പെട്ട വെള്ളി മെഡല്‍ നല്‍കാതിരിക്കുന്നത് യുക്തിക്കും കായിക മൂല്യങ്ങള്‍ക്കും നിരക്കുന്നതല്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'പ്രകടനം വര്‍ദ്ധിപ്പിക്കുന്ന മരുന്നുകളുടെ ഉപയോഗം പോലുള്ള ധാര്‍മ്മിക ലംഘനങ്ങള്‍ക്ക് ഒരു കായിക താരത്തിനു അയോഗ്യത കല്‍പ്പിച്ചാല്‍ അതു ഉള്‍ക്കൊള്ളാന്‍ സാധിക്കും. അങ്ങനെയെങ്കില്‍ ഒരു മെഡലും നല്‍കാതെ അവസാന സ്ഥാനത്താക്കി നിര്‍ത്തുന്നതും ന്യായീകരിക്കാന്‍ സാധിക്കുന്നതുമാണ്. എന്നാല്‍ വിനേഷ് എതിരാളികളെ തോല്‍പ്പിച്ച് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തിയിട്ടുണ്ട്. അവര്‍ ഒരു വെള്ളി മെഡലിന് അര്‍ഹയാണ്.
'സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ കോടതിയുടെ വിധിക്കായി നാമെല്ലാവരും കാത്തിരിക്കുമ്പോള്‍, വിനേഷിന് അര്‍ഹമായ അംഗീകാരം ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം.'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ