ന്യൂഡല്‍ഹി: മലയാളിയും ഇതിഹാസ ഗോള്‍ കീപ്പറുമായ പിആര്‍ ശ്രീജേഷിനു ഇനി പുതിയ ചുമതല. മുന്‍ നായകന്‍ ഇനി ഇന്ത്യന്‍ ജൂനിയര്‍ ടീം പരിശീലകന്‍. ഒളിംപിക്‌സ് വെങ്കല മെഡല്‍ നേട്ടത്തോടെ അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നു വിരമിച്ചതിനു പിന്നാലെയാണ് ശ്രീജേഷിനു പുതിയ ചുമതല നല്‍കിയിരിക്കുന്നത്. ശ്രീജേഷിനെ പരിശീലകനായി നിയമിച്ച കാര്യം ഹോക്കി ഇന്ത്യ സ്ഥിരീകരിച്ചു.
'മറ്റൊരു ഐതിഹാസിക നീക്കവുമായി ഇതിഹാസം. ജൂനിയര്‍ പുരുഷ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി പിആര്‍ ശ്രീജേഷിനെ നിയമിച്ചു. കളിക്കാരനെന്ന നിലയില്‍ യുവാക്കളെ പ്രചോദിപ്പിച്ച നിങ്ങള്‍ പരിശീലകനായും അതു തുടരു. നിങ്ങളുടെ കോച്ചിങ് മികവുകള്‍ കാണാന്‍ കാത്തിരിക്കുന്നു. അവിടെ എക്കാലത്തേയും മികച്ച പ്രകടനം അവര്‍ത്തിക്കാന്‍ സാധിക്കട്ടെ'- ഹോക്കി ഇന്ത്യ ശ്രീജേഷിന്റെ നിയമനം വ്യക്തമാക്കി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സ്‌പെയിനിനെ 2-1നു വീഴ്ത്തിയാണ് ഇന്ത്യ ടോക്യോയില്‍ നേടിയ ഹോക്കി വെങ്കലം നിലനിര്‍ത്തിയത്. അന്നും പിആര്‍ ശ്രീജേഷിന്റെ സേവുകളാണ് ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചത്. സമാന മികവ് പാരിസിലും ശ്രീജേഷ് ആവര്‍ത്തിച്ചതോടെ 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഹോക്കി ടീം ഒളിംപിക്‌സ് മെഡല്‍ നിലനിര്‍ത്തിയെന്ന സവിശേഷതയുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ