ധാക്ക: രാജ്യത്ത് ആഭ്യന്തരകലാപം രൂക്ഷമായ പശ്ചാത്തലത്തില്‍ വനിതാ ടി20 ലോകകപ്പ് നടത്തുന്നതിന് സുരക്ഷ ഒരുക്കാന്‍ സൈന്യത്തിന്റെ സഹയം തേടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ(ബിസിബി). ബംഗ്ലാദേശിലെ മിര്‍പൂരിലും സില്‍ഹറ്റിലും ലോകകപ്പ് നടത്താനാണ് ഐസിസി നിശ്ചയിച്ചിരിക്കുന്നത്.
വനിതാ ടി20 ലോകകപ്പിനുള്ള സന്നാഹ മത്സരം സെപ്റ്റംബര്‍ 27നാണ് ആരംഭിക്കുന്നത്. ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിന് സുരക്ഷാ ഉറപ്പ് ആവശ്യപ്പെട്ട് ബിസിബി ബംഗ്ലാദേശിന്റെ ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ വക്കര്‍-ഉസ്-സമാന് കത്തെഴുതിയതായി ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രാജ്യത്ത് സര്‍ക്കാരിനെതിരെയുള്ള അക്രമാസക്തമായ പ്രതിഷേധം നൂറുകണക്കിന് പേരുടെ മരണത്തില്‍ കലാശിക്കുകയും പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ രാജിവെച്ച് രാജ്യം വിട്ടിരുന്നു. അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ടൂര്‍ണമെന്റ് നടത്തുന്നത്.
സംബന്ധിച്ച് ഐസിസി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.എന്നാല്‍ ടൂര്‍ണമെന്റ് നടത്താന്‍ ഇന്ത്യ, യുഎഇ, ശ്രീലങ്ക എന്നിവിടങ്ങളില്‍ എവിടെയെങ്കിലും നടത്താനും ഐസിസി ആലോപിക്കുന്നുതായും റിപ്പോര്‍ട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ