സ്പെയിന്‍- ഫ്രാന്‍സ് ഫൈനല്‍ പോരാട്ടം ഗംഭീര ത്രില്ലര്‍. പിറന്നത് 8 ഗോളുകള്‍
ഫൈനലില്‍ ആതിഥേയരായ ഫ്രാന്‍സിനെ 5-3 എന്ന സ്‌കോറിനു വീഴ്ത്തി. അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തിലാണ് സ്‌പെയിനിന്റെ നേട്ടം.
യൂറോ കപ്പിനു പിന്നാലെയാണ് സ്‌പെയിന്‍ ഒളിംപിക്‌സ് സ്വര്‍ണവും സ്വന്തമാക്കിയത്. ഫ്രാന്‍സാകട്ടെ 2022ലെ ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ മറ്റൊരു നഷ്ടത്തിന്റെ കയ്പും അനുഭവിക്കുന്നു.
1992ലാണ് സ്‌പെയിന്‍ ആദ്യമായി ഒളിംപിക്‌സ് ഫുട്‌ബോള്‍ സ്വര്‍ണം നേടിയത്. ഇത് രണ്ടാം സുവര്‍ണ നേട്ടം.
ടോക്യോയിലെ വെള്ളി നേട്ടമാണ് ഇത്തവണ സ്‌പെയിന്‍ സ്വര്‍ണമാക്കിയത്. ടോക്യോ ഫൈനലില്‍ ബ്രസീലിനോടാണ് സ്‌പെയിന്‍ തോറ്റത്. സ്‌പെയിനിന്റെ നാലാം ഫൈനല്‍ പ്രവേശമായിരുന്നു പാരിസില്‍.
ഫ്രാന്‍സിനാണ് വെള്ളി മെഡല്‍. വെങ്കലം മൊറോക്കോ സ്വന്തമാക്കി. ഈജിപ്തിനെയാണ് അവര്‍ വെങ്കല പോരില്‍ വീഴ്ത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ