
പാരിസ്: പ്രതിഷേധ ബാനറുമായി മത്സരിക്കാനെത്തിയ അഭായാര്‍ഥി താരത്തിനു അയോഗ്യത. അഫ്ഗാനിസ്ഥാന്‍ താരവും നിലവില്‍ ഒളിംപിക്‌സ് അഭയാര്‍ഥി ടീമില്‍ കളിക്കുന്ന ബ്രെയ്ക്ക് ഡാന്‍സറുമായ മനിസ തലാഷാണ് പ്രതിഷേധ ബാനറുയര്‍ത്തി മത്സരിക്കാനെത്തിയത്. എന്നാല്‍ താരത്തെ ഒളിംപിക് കമ്മിറ്റി അയോഗ്യയാക്കിയതോടെ ബ്രെയ്ക്ക് ഡാന്‍സ് പോരാട്ടത്തില്‍ താരത്തിനു മത്സരിക്കാന്‍ സാധിച്ചില്ല.
'അഫ്ഗാന്‍ വനിതകളെ മോചിപ്പിക്കു'- എന്ന പ്രതിഷേധ ബാനര്‍ പുതച്ചാണ് താരം കളിക്കാനെത്തിയത്. എന്നാല്‍ ഇത്തരം രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഒരു കായിക പോരാട്ട വേദിയില്‍ ഉയര്‍ത്തുന്നത് വിലക്കിയിട്ടുണ്ട്. ഒളിംപിക് നിയമം ലംഘിച്ചതിനാണ് താരത്തെ അയോഗ്യയാക്കിയത്. താരത്തിന്റെ അയോഗ്യത ഡാന്‍സ് സ്‌പോര്‍ട് ഫെഡറേഷനും സ്ഥിരീകരിച്ചിട്ടുണ്ട്.
21കാരിയായ താരം നിലവില്‍ സ്‌പെയിനിലാണ് താമസം. ഇത്തവണ 37 അഭയാര്‍ഥി താരങ്ങളാണ് ഒളിംപിക്‌സില്‍ മത്സരിച്ചത്. അതിലൊരാളാണ് മനിസ തലാഷ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
റൗണ്ട്- റോബിന്‍ പോരാട്ടത്തിനായി പോഡിയത്തിലെത്തിയതിനു പിന്നാലെയാണ് താരം ധരിച്ചിരുന്ന കുപ്പായം ഉയര്‍ത്തി അടിയില്‍ ഇട്ട മറ്റൊരു നീളമുള്ള മറ്റൊരു വസ്ത്രത്തിന്‍റെ പിന്നിലായി വലിയ അക്ഷരങ്ങളില്‍ മുദ്രാവാക്യം എഴുതി പ്രദര്‍ശിപ്പിച്ചത്. കാണികള്‍ താരത്തിന്റെ പ്രതിഷേധത്തെ കൈയടിച്ച് സ്വീകരിച്ചെങ്കിലും അയോഗ്യത നേരിടേണ്ടി വന്നു.
2021ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തതിനു പിന്നാലെ സംഗീതത്തിനും നൃത്തത്തിനും വിലക്കേര്‍പ്പെടുത്തിയിരുന്നു. ക്ലാസ് മുറികളിലും ജിമ്മിലും സ്ത്രീകള്‍ക്കു വിലക്കുണ്ട്. ഇതോടെയാണ് കാബൂള്‍ സ്വദേശിയായ താരത്തിനു സ്വന്തം രാജ്യം വിട്ട് പോകേണ്ടി വന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക